ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്പിന്നർ വാഷിങ്ടൺ സുന്ദറിനു പകരം ജയന്ത് യാദവിനെ ടീമിൽ ഉൾപ്പെടുത്തി. ബംഗളൂരുവിൽ നടന്ന പരിശോധനയിലാണ് സുന്ദറിന് രോഗബാധ കണ്ടെത്തിയത്.
പരിക്കിന്‍റെ പിടിയിലായ സിറാജിന് പകരക്കാരനായി നവ്ദ്വീപ് സൈനിയും ടീമിലെത്തി. ഇരുവരും ടെസ്റ്റ് ടീമിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലുണ്ട്. പരിക്കിൽനിന്ന് മോചിതനാകാത്ത രോഹിത് ശർമക്കു പകരം കെ.എൽ. രാഹുൽ ടീമിനെ നയിക്കും. 19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുംറയാണ് സഹനായകൻ. ഇടവേളക്കുശേഷം ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി. ജനുവരി 19നാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. 21ന് രണ്ടാം മത്സരവും 23ന് മൂന്നാം മത്സരവും നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരങ്ങൾ.
ഇന്ത്യൻ ടീം: ലോകേഷ് രാഹുൽ (നായകൻ), ജസ്പ്രീത് ബുംറ (ഉപനായകൻ), ശിഖർ ധവാൻ, റിതുരാജ് ഗെയിക് വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, ഋഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), യൂസ്‌വേന്ദ്ര ചാഹൽ, ആർ. അശ്വിൻ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, ശർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, നവ്ദീപ് സൈനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.