ലോകകപ്പ് തോൽവിക്ക് ശേഷം ഹോക്കി ടൂർണമെന്റ് കളിക്കാനൊരുങ്ങി ജെമിമ റോഡ്രിഗസ്

മോശം പ്രകടനം കാരണം ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട യുവ ബാറ്റർ ജെമിമ റോഡ്രിഗസ് ഇനി ഹോക്കി കളിക്കാനിറങ്ങും. ഒരു ടീമിൽ അഞ്ച് പേർ വീതം അണിനിരക്കുന്ന റിങ്ക് ഹോക്കി ടൂർണമെന്‍റിലാണ് താരം കളിക്കുക. ടൂർണമെൻിൽ യു.കെ യുണൈറ്റഡിൻ്റെ താരമാണ് ജെമിമ.

21 വയസ്സുകാരിയായ ജമീമ ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. 21 ഏകദിനങ്ങളും 50 ടി20കളും കളിച്ച് യഥാക്രമം 394, 1055 റൺസ് നേടിയിട്ടുള്ള 21 കാരിയായ ജെമിമ ഒരു അന്താരാഷ്ട്ര ക്രിക്കറ്റർ എന്ന നിലയിൽ പേര് നേടി. കോവിഡ് ഇടവേളയ്ക്ക് ശേഷം കളിച്ച അഞ്ച് ഏകദിനങ്ങളിലെ മോശം പ്രകടനങ്ങളാണ് ജെമിമയുടെ സ്ഥാനം തെറിപ്പിച്ചത്. 9 വയസ്സുള്ളപ്പോളാണ് താരം മഹാരാഷ്ട്രയിലെ അണ്ടര്‍ 17 ഹോക്കി ടീമിൽ ഇടം പിടിച്ചത്.

ബാന്ദ്രയിലെ സെൻ്റ് ജോസഫ്സ് സ്കൂളിനായി മുൻപ് ഹോക്കി കളിച്ചിട്ടുള്ള താരം മുംബൈ, മഹാരാഷ്ട്ര അണ്ടർ 17 ടീമുകളിലും കളിച്ചിരുന്നു. പിന്നീടാണ് താരം ക്രിക്കറ്റിലേക്ക് മാറിയത്.

ടി-20 ടീമിൽ താരം ഇടംപിടിച്ചെങ്കിലും ഏകദിന മത്സരങ്ങൾ കളിച്ചിരുന്നില്ല. പകരം കളിച്ച യസ്തിക ഭാട്ടിയ അവസരം മുതലാക്കുകയും ചെയ്തു. ലോകകപ്പിനു മുമ്പ് ന്യൂസീലൻഡിനെതിരെ അഞ്ച് ഏകദിന മത്സരങ്ങൾ കളിക്കാനുള്ള ടീമും ഇത് തന്നെയാണ്. പര്യടനത്തിലെ ഒരു ടി-20യ്ക്കുള്ള ടീമും പ്രഖ്യാപിച്ചു. ഇതിലും ജെമിമയ്ക്ക് ഇടം ലഭിച്ചില്ല. അങ്കിൾസ് കിച്ചൺ യുണൈറ്റഡ് ഹോക്കി ടീമിന് വേണ്ടി ഹോക്കി പിച്ചിലേക്ക് മടങ്ങിയെത്തുകയാണ് ഈ യുവതാരം.

Tags:    
News Summary - jemimah rodrigues to play hockey tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.