മുംബൈ: ഐപിഎൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസ് പേസർ ജോഫ്ര ആർച്ചർ കളിക്കില്ല. പകരം ഇംഗ്ലണ്ടിെന്റ തന്നെ മറ്റൊരു താരമായ ക്രിസ് ജോർദനുമായി മുംബൈ കരാർ ഒപ്പുവെച്ചു. ബാംഗ്ലൂരിനെതിരായി ഇന്ന് നടക്കുന്ന മത്സരത്തിൽ ക്രിസ് ജോർദൻ കളിച്ചേക്കും.
2016ൽ ഐ.പി.എൽ അരങ്ങേറ്റം കുറിച്ച ജോർദൻ ഇതുവരെ 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 27 വിക്കറ്റുകളാണ് സ്വന്തം പേരിലുള്ളത്.
പരിക്കിനെ തുടർന്ന് ഈ സീസണിൽ മുംബൈക്ക് വേണ്ടി വേണ്ടി 10 മത്സരങ്ങളിൽ 5 എണ്ണം മാത്രമാണ് ആർച്ചറിന് കളിക്കാനായത്. രണ്ട് വിക്കറ്റുകൾ മാത്രമായിരുന്നു സമ്പാദ്യം.
ഐപിഎൽ കരിയറിൽ 40 മത്സരങ്ങളിൽ നിന്ന് 48 വിക്കറ്റുകൾ ആർച്ചർ നേടിയിട്ടുണ്ട്. ഐപിഎൽ മെഗാ ലേലത്തിൽ 8 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ആർച്ചറിനെ വാങ്ങിയിരുന്നത്.
നടുവേദനയെത്തുടർന്ന് 2023 സീസൺ മുഴുവൻ നഷ്‌ടമായ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുംബൈയെ നയിക്കാൻ ആർച്ചറിന് കഴിയുമെന്നാണ് രോഹിത് ശർമ്മ പ്രതീക്ഷിച്ചിരുന്നത്. ഇനി ആ പ്രതീക്ഷയുടെ ഭാരം മുഴുവൻ ക്രിസ് ജോർദനിലേക്കാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.