രാജ്കോട്ട്: നോക്കൗട്ട് റൗണ്ടുറപ്പിക്കാൻ നിർണായകമായ ഒന്നാമിന്നിങ്സ് ലീഡ് എന്ന ലക്ഷ്യവുമായി രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ് മത്സരത്തിൽ മധ്യപ്രദേശിനെതിരെ കേരളം പൊരുതിനിൽക്കുന്നു. മധ്യപ്രദേശിന്റെ കൂറ്റൻ സ്കോറായ 585 നെതിരെ മൂന്നാംദിനം കളി നിർത്തുമ്പോൾ രണ്ടിന് 198 എന്ന നിലയിലാണ് കേരളം.
ഫലമുണ്ടാവില്ലെന്നുറപ്പായ മത്സരത്തിൽ അവസാനദിനം ഇറങ്ങുമ്പോൾ ഒന്നാമിന്നിങ്സ് ലീഡിലേക്ക് ബാറ്റുവീശാനാവും കേരളത്തിന്റെ ശ്രമം. റൺശരാശരിയിൽ നേരിയ മുൻതൂക്കം മധ്യപ്രദേശിനായതിനാൽ ലീഡ് തന്നെയാവും കേരളത്തിന്റെ കച്ചിത്തുരുമ്പ്. എട്ടു വിക്കറ്റ് കൈയിലിരിക്കെ അതിന് ഇനി 388 റൺസ് കൂടി വേണം.
82 റൺസുമായി പി. രാഹുലും ഏഴു റൺസോടെ നായകൻ സചിൻ ബേബിയുമാണ് ക്രീസിൽ. രോഹൻ കുന്നുമ്മലും (75) വത്സൽ ഗോവിന്ദും (15) ആണ് പുറത്തായത്. ആദ്യ വിക്കറ്റിൽ 129 റൺസ് ചേർത്ത് രാഹുലും രോഹനും കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. രാഹുൽ 178 പന്തിൽ 13 ഫോർ പായിച്ചപ്പോൾ രോഹൻ 110 പന്തിൽ എട്ടു ബൗണ്ടറിയടിച്ചു. തുടർച്ചയായ നാലാം ഇന്നിങ്സിലും സെഞ്ച്വറിയിലേക്ക് നീങ്ങവെയാണ് രോഹൻ വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.