ജലജ് സക്സേനക്ക് ആറു വിക്കറ്റ്; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് 126 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ രഞ്ജി ട്രോഫിയിൽ ഛത്തിസ്ഗഢിനെതിരെ കേരളത്തിന് ജയിക്കാൻ വേണ്ടത് 126 റൺസ്.

തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് 89.4 ഓവറിൽ 287 റൺസിന് അവസാനിച്ചു. ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയയുടെ സെഞ്ച്വറി പ്രകടനമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 228 പന്തിൽ താരം 12 ഫോറും മൂന്നു സിക്സും അടക്കം 152 റൺസെടുത്തു.

അമൻദീപ് ഖാരെ 30 റൺസെടുത്തു. കേരളത്തിനായി രണ്ടാം ഇന്നിങ്സിലും ജലജ് സക്സേന ബൗളിങ്ങിൽ തിളങ്ങി. ആറു വിക്കറ്റാണ് താരം നേടിയത്. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയിരുന്നു. വൈശാഖ് ചന്ദ്രൻ രണ്ടു വിക്കറ്റും ഫാസിൽ ഫാനൂസ്, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കേരളം ആദ്യ ഇന്നിങ്സിൽ 162 റൺസിന്‍റെ ലീഡ് നേടിയിരുന്നു.

ആദ്യ ഇന്നിങ്സിൽ 149 റൺസിന് ഛത്തിസ്ഗഢിനെ എറിഞ്ഞിട്ട കേരളം, രോഹൻ പ്രേമിന്‍റെയും സച്ചിൻ ബേബിയുടെയും അർധസെഞ്ച്വറിയുടെ മികവിലാണ് ഒന്നാം ഇന്നിങ്സിൽ 311 റൺസ് അടിച്ചെടുത്തത്. 77 റൺസ് വീതം നേടിയ സച്ചിനും രോഹനും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 123 റൺസിന്‍റെ കൂട്ടുകെട്ടാണ് മത്സരത്തിൽ കേരളത്തിന് മേൽക്കൈ നൽകിയത്.

Tags:    
News Summary - Kerala need 126 runs against Chhattisgarh to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.