കെ.എൽ. രാഹുലിനും ആതിയ ഷെട്ടിക്കും പെൺകുഞ്ഞ്; ആശംസയറിയിച്ച് ബോളിവുഡ് താരങ്ങൾ

കെ.എൽ. രാഹുലിനും ആതിയ ഷെട്ടിക്കും പെൺകുഞ്ഞ്; ആശംസയറിയിച്ച് ബോളിവുഡ് താരങ്ങൾ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലിനും ഭാര്യ ആതിയക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് രാഹുൽ ഇക്കാര്യം അറിയിച്ചത്. കുട്ടി ജനിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തെ ഡൽഹി ക്യാപിറ്റൽസ് - ലഖ്നോ സൂപ്പർ ജയന്‍റ്സ് മത്സരത്തിൽനിന്ന് രാഹുൽ വിട്ടുനിന്നിരുന്നു. ബോളിവുഡ് താരങ്ങളായ സുനിൽ ഷെട്ടി, ശനയ കപൂർ, കൃഷ്ണ ഷ്റോഫ് ഉൾപ്പെടെയുള്ളവർ ദമ്പദികൾക്ക് ആശംസയറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

രാഹുലിന്‍റെ അഭാവത്തിൽ അക്സർ പട്ടേലാണ് ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നയിക്കുന്നത്. മെഗാലേലത്തിൽ 14 കോടി രൂപക്കാണ് ഡൽഹി ടീം രാഹുലിനെ ടീമിലെത്തിച്ചത്. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ ഐ.പി.എല്ലിനെത്തുന്ന രാഹുൽ ക്യാപിറ്റൽസിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്‍റും ആരാധകരും.

Tags:    
News Summary - KL Rahul And Athiya Shetty Blessed With Baby Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.