റെക്കോഡിനരികെ കോഹ്‍ലിയും സൂര്യയും

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോൾ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും സൂര്യകുമാർ യാദവും റെക്കോർഡ് നേട്ടത്തിനരികെ. 15 റൺസ് കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവുമധികം റൺസെന്ന ശ്രീലങ്കയുടെ മഹേല ജയവർധനെയുടെ റെക്കോർഡ് കോഹ്‍ലിക്ക് മറികടക്കാനാകും. നിലവിൽ 1001 റൺസാണ് താരത്തിന്റെ സമ്പാദ്യം. 904 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും തൊട്ടുപിന്നിലുണ്ട്.

ട്വന്റി 20യിൽ കലണ്ടർ വർഷത്തിൽ 1000 റൺസ് തികക്കുന്ന രണ്ടാമത്തെ ബാറ്ററെന്ന നേട്ടത്തിലേക്കാണ് സൂര്യകുമാർ യാദവിന്റെ നോട്ടം. 26 മത്സരങ്ങളില്‍നിന്ന് 42.50 ശരാശരിയില്‍ 183.69 സ്ട്രൈക്ക് റേറ്റില്‍ എട്ട് അര്‍ധസെഞ്ച്വറിയും ഒരു സെഞ്ച്വറിയും അടക്കം 935 റൺസാണ് ഈ വര്‍ഷം സൂര്യ അടിച്ചുകൂട്ടിയത്. അഞ്ച് റൺസ് കൂടി നേടിയാൽ പാകിസ്താൻ നായകൻ ബാബർ അസമിനെ മറികടക്കാനാകും. കഴിഞ്ഞ വർഷം 26 മത്സരങ്ങളില്‍ 1326 റൺസ് നേടിയ മുഹമ്മദ് റിസ്‌വാന്‍റെ പേരിലാണ് നിലവിലെ റെക്കോർഡ്.

Tags:    
News Summary - Kohli and Surya near the record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.