വഡോദര: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന് തെൻറ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം പിൻവലിച്ച് മാപ്പുപറഞ്ഞ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ. ജുഹുപുരയിൽനിന്നുള്ള ഇബ്രാഹിം സയ്യാദാണ് ഇർഫാനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറഞ്ഞത്. തെറ്റിധാരണയുടെ പുറത്താണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും സയ്യാദ് പറഞ്ഞു.
റിട്ട. പൊലീസ് കോൺസ്റ്റബിളായ സയ്യാദും ഭാര്യയും ചേർന്ന് ബുധനാഴ്ച വിഡിയോയിലൂടെയാണ് ഇർഫാനെതിരെ ആരോപണമുന്നയിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ ൈവറലായിരുന്നു. സയ്യാദിനെതിരെ മകെൻറ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെയായിരുന്നു മരുമകൾക്കും ഇർഫാനുമെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇർഫാെൻറ അടുത്ത ബന്ധുവാണ് സയ്യാദിെൻറ മരുമകൾ.
റിട്ട. പൊലീസുകാരനായിട്ടും തനിക്ക് പൊലീസിൽനിന്ന് നീതി കിട്ടുന്നില്ലെന്നും താനും ഭാര്യയും ആത്മഹത്യ ചെയ്യുമെന്നും വിഡിേയായിൽ സയ്യാദ് പറഞ്ഞിരുന്നു. ഗാർഹിക പീഡന കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനു പിന്നാലെയാണ് വിഡിയോയിലൂടെ ആരോപണവുമായി എത്തിയത്.
എന്നാൽ, കഴിഞ്ഞ ദിവസം പുതിയ വിഡിയോയിലൂടെ ഇതിന് തിരുത്തുമായി സയ്യാദ് രംഗത്തെത്തുകയായിരുന്നു. തെൻറ ഭാഗത്തുണ്ടായ തെറ്റിധാരണയുടെ ഫലമായാണ് അത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അത് തെറ്റാണെന്ന് അന്വേഷണത്തിൽ ബോധ്യമായതിെൻറ അടിസ്ഥാനത്തിൽ ഇർഫാനോട് നിരുപാധികം മാപ്പു പറയുന്നുവെന്നും വിഡിയോയിൽ വ്യക്തമാക്കി.
2018ലും സയ്യാദിനും കുടുംബത്തിനുമെതിരെ മരുമകൾ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം അത് ഒത്തുതീർക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ മാർച്ചിലാണ് വീണ്ടും പരാതി നൽകുന്നത്. ഭർത്താവിെൻറ മാതാപിതാക്കളും ഭർത്താവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.