ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ബാറ്റിങ്​ കോച്ച്​ മൈക്​ ഹസിക്ക്​ കോവിഡ്​

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്​സിന്‍റെ ബാറ്റിങ്​ കോച്ചും മുൻ ആസ്​ട്രേലിയൻ താരവുമായ മൈക്​ ഹസിക്ക്​ കോവിഡ്​. ചെ​െന്നെ ബൗളിങ്​ കോച്ച്​ ലക്ഷ്​മീപതി ബാലാജിക്കും ടീം ബസ്​ ക്ലീനർക്കും കോവിഡ്​ ബാധിച്ചതിന്​ പിന്നാലെയാണ്​ ഹസിയും കോവിഡ്​ ബാധിതരാകുന്നത്​. ഹസിയുടെ പരിശോധന ഫലം തെറ്റായി വന്നതാണോ എന്നറിയാൻ വീണ്ടും ​ടെസ്റ്റ്​ ചെയ്യുന്നുണ്ട്​്​.

കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്​ താരങ്ങൾക്കും ചെന്നൈ ടീമിന്‍റെ അണിയറയിലുള്ളവർക്കും കോവിഡ്​ സ്ഥിരീകരിച്ചതിന്​ പിന്നാലെ ഐ.പി.എൽ നിർത്തിവെച്ചിരുന്നു. മുംബൈ, ചെന്നൈ, ന്യൂഡൽഹി, ബെംഗളൂരൂ, അഹ്​മദാബാദ്​, കൊൽക്കത്ത എന്നീ നഗരങ്ങളിലായിരുന്നു ഐ.പി.എൽ ഒരുക്കിയിരുന്നത്​. ശക്തമായ സുരക്ഷയാണ്​ ഒരുക്കിയതെന്ന്​ ബി.സി.സി.ഐ അവകാശപ്പെടു​േമ്പാഴും കോവിഡ്​ കടന്നുകൂടിയത്​ ഏവരെയും ഞെട്ടിച്ചിട്ടുണ്ട്​. 

Tags:    
News Summary - Michael Hussey tests positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.