ദുബൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ വനിത ക്രിക്കറ്റിലെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ നായിക മിതാലി രാജ്. 2018ൽ നഷ്ടമായ ഒന്നാം സ്ഥാനമാണ് 38കാരിയായ മിതാലി വീണ്ടും സ്വന്തമാക്കിയത്. 2005ലാണ് മിതാലി ആദ്യമായി ഒന്നാം റാങ്കിലെത്തിയത്. 16 വർഷത്തിനുശേഷം ഒന്നാമതെത്തിയതോടെ ഇത്രയും ഇടവേളക്കുശേഷം ആ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി.
ഇംഗ്ലണ്ടിനെതിരെ പരമ്പര 2-1ന് ഇന്ത്യ തോറ്റെങ്കിലും മിതാലി മൂന്നു കളികളിലും അർധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. 72, 59, 75 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു സ്കോർ. അവസാന മത്സരത്തിൽ ടീമിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു.
762 പോയൻറുള്ള മിതാലിക്കുപിറകിൽ ദക്ഷിണാഫ്രിക്കയുടെ ലിസല്ലെ ലീ (758), ആസ്ട്രേലിയയുടെ അലീസ ഹീല (756) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇന്ത്യയുടെ സ്മൃതി മന്ദാന (701) ഒമ്പതാം സ്ഥാനത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.