ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ ട്രെൻഡിനനുസരിച്ച് സെലിബ്രിറ്റികൾ അവരുടെ പഴയകാല ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ത്രോബാക്ക് തേഴ്സ്ഡേ ട്രെൻഡിനോട് അനുബന്ധിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ പങ്കുവെച്ച ഒരു ചിത്രം കഴിഞ്ഞ ദിവസം വൈറലായി. 1992ലെ ലോകകപ്പ് സമയത്ത് പകർത്തിയ ചിത്രത്തിലെ ഒമ്പത് ഇതിഹാസ നായകൻമാരിൽ എത്രേപരെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്ന ചോദ്യത്തോടെയാണ് അസ്ഹർ ചിത്രം പങ്കുവെച്ചത്. സിഡ്നി ഹാർബറിലെ കപ്പലിൽ വെച്ചാണ് ചിത്രമെടുത്തത്.
അസ്ഹറിനെ കൂടാതെ ഇംറാൻ ഖാൻ (പാകിസ്താൻ), ഗ്രഹാം ഗൂച്ച് (ഇംഗ്ലണ്ട്), അരവിന്ദ ഡിസിൽവ (ശ്രീലങ്ക), റിച്ചി റിച്ചാഡ്സൺ (വെസ്റ്റിൻഡീസ്), കെപ്ലർ വെസൽസ് (ദക്ഷിണാഫ്രിക്ക), ഡേവിഡ് ഹൗട്ടണ (സിംബാബ്വെ), അലൻ ബോർഡർ (ആസ്ട്രേലിയ), മാർട്ടിൻ ക്രോ (ന്യൂസിലൻഡ്) എന്നിവരാണ് ചിത്രത്തിലുള്ളത്. താരത്തിെൻറ ആരാധകർ എന്തായാലും നിരാശപ്പെടുത്തിയില്ല. ഒരുപാട് പേരാണ് ചിത്രത്തിന് താഴെ ശരിയുത്തരങ്ങളുമായി എത്തിയത്.
നിലവിലെ ജേതാക്കളായിരുന്ന ആസ്ട്രേലിയയും ന്യൂസിലൻഡുമായിരുന്നു 1992ൽ ടൂർണമെൻറിന് ആതിഥേയത്വം വഹിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് പാകിസ്താൻ അവരുടെ കന്നി ലോകകപ്പ് നേടി. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന ആദ്യ ടൂർണമെൻറായിരുന്നു അത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി മികച്ച നാല് ടീമുകൾ സെമിഫൈനൽ മുന്നേറുന്ന രീതിയിലാണ് ഫോർമാറ്റ്.
ഒമ്പത് ടീമുകൾ പങ്കെടുത്ത ടൂർണമെൻറിൽ ഏഴാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. രണ്ട് മത്സരങ്ങൾ മാത്രം ജയിച്ച ഇന്ത്യ അഞ്ചെണ്ണത്തിൽ തോറ്റു. ലങ്കക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. 456 റൺസുമായി കിവീസിെൻറ മാർട്ടിൻ ക്രോ ഏറ്റവും വലിയ റൺവേട്ടക്കാരനായി. 18 വിക്കറ്റുകളുമായി വസീം അക്രമായിരുന്നു ബൗളർമാരിലെ താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.