അടുത്ത രണ്ടു സുഹൃത്തുക്കളുടെ പേരുകൾ വെളിപ്പെടുത്തി മുഹമ്മദ് ഷമി! ബുംറയോ സിറാജോ അല്ല...

അടുത്ത രണ്ടു സുഹൃത്തുക്കളെ വെളിപ്പെടുത്തി മുഹമ്മദ് ഷമി! ബുംറയോ സിറാജോ അല്ല...മുംബൈ: കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന്‍റെ തകർപ്പൻ പ്രകടനത്തിനു പിന്നിലെ നിർണായക താരം പേസർ മുഹമ്മദ് ഷമിയായിരുന്നു. ടൂർണമെന്‍റിൽ അപരാജിത കുതിപ്പ് നടത്തിയ മെൻ ഇൻ ബ്ലൂവിന് ഫൈനലിൽ ആസ്ട്രേലിയക്കു മുന്നിൽ കാലിടറി. ഏഴു മത്സരങ്ങൾ മാത്രം കളിച്ച ഷമി 24 വിക്കറ്റുകൾ നേടി ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരനായി.

കണങ്കാലിനു പരിക്കേറ്റ താരം ലോകകപ്പിനുശേഷം ശസ്ത്രക്രിയക്ക് വിധേയനാകുകയും വിശ്രമത്തിലുമായിരുന്നു. കഴിഞ്ഞദിവസമാണ് 33കാരനായ ഷമി നെറ്റ്സിൽ പരിശീലനം തുടങ്ങിയത്. ഇതിനിടെ താരത്തിന് ഐ.പി.എല്ലും ട്വന്‍റി20 ലോകകപ്പും ഉൾപ്പെടെ നിരവധി മത്സരങ്ങൾ നഷ്ടമായി. പൂർവാധികം ശക്തിയോടെ തന്നെ ക്രിക്കറ്റ് മൈതാനത്ത് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ഷമി. കഴിഞ്ഞദിവസം ഒരു പോഡ്കാസ്റ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇന്ത്യൻ ടീമിലെ തന്‍റെ ഏറ്റവും അടുത്ത രണ്ടു സുഹൃത്തുക്കളുടെ പേരുകൾ വെളിപ്പെടുത്തിയത് -സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയും മുൻ പേസർ ഇഷാന്ത് ശർമയും.

‘കോഹ്ലിയും ഇഷാന്തും തന്‍റെ അടുത്ത സുഹൃത്തുക്കളാണ്. പരിക്കേറ്റ് കിടക്കുമ്പോൾ ഇരുവരും നിരന്തരം എന്നെ വിളിച്ചിരുന്നു’ -ശുഭാൻകർ മിശ്രയുടെ പോഡ്കാസ്റ്റ് ചാനലിൽ ഷമി തുറന്നുപറഞ്ഞു. ട്വന്‍റി20 ലോകകപ്പിൽ പേസർ അർഷ്ദീപ് സിങ് പന്തിൽ കൃത്രിമം നടത്തിയെന്ന മുൻ പാകിസ്താൻ നായകൻ ഇൻസമാമുൽ ഹഖിന്‍റെ ആരോപണങ്ങളോട് രൂക്ഷമായാണ് ഷമി പ്രതികരിച്ചത്. ഏകദിന ലോകകപ്പിലെ ഗംഭീര ബൗളിങ്ങിനു പിന്നാലെ ഷമിക്കെതിരെയും മുൻ പാകിസ്താൻ താരമായ ഹസൻ റാസ സമാന ആരോപണം ഉന്നയിച്ചിരുന്നു.

Tags:    
News Summary - Mohammed Shami Names 'Two Best Friends' From Indian Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.