റാഞ്ചി: റാഞ്ചിയിലെ ഫാം ഹൗസിൽ കുഞ്ഞൻ കുതിരക്കൊപ്പം ഓടി കളിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പിഴഎൽ) 14–ാം സീസൺ പാതിവഴിയിൽ നിർത്തിവച്ചതോടെ റാഞ്ചിയിലെ ഫാം ഹൗസിൽ കഴിയുകയാണ് ധോണിയും കുടുംബവും. ഭാര്യ സാക്ഷി സിങ് ആണ് ഇപ്പോൾ മകൾ സിവക്ക് വേണ്ടി വാങ്ങിയ കുഞ്ഞൻ വെള്ളക്കുതിരക്കൊപ്പം ധോണി ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
കുതിരയ്‌ക്കൊപ്പം ധോണി ഓട്ടമത്സരം നടത്തുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ഹിറ്റായി. ഇതിനകം അഞ്ചു ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ ലൈക്ക് ചെയ്തത്. ധോണിക്ക് വളർത്തു മൃഗങ്ങളോടും വാഹനങ്ങളോടും ഏറെ പ്രിയമാണ്. ബെൽജിയം മാലിനോയിസ്, വെളുത്ത ഹസ്കി, നാല് ജർമൻ ഷെപ്പേർഡ് എന്നിവക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. റാഞ്ചി സർക്കുലർ റോഡിലെ എട്ട് ഏക്കറിലുള്ള ഫാം ഹൗസിൽ ധോണി കുതിരയെ മസാജ് ചെയ്യുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.