ചെന്നൈ: ഐ.പി.എല്ലിൽ തോൽവികളുമായി നീങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് മറ്റൊരു തിരിച്ചടി. കൈമുട്ടിന് പരിക്കേറ്റ നായകൻ ഋതുരാജ് ഗെയ്ക്വാദ് ടീമിൽനിന്ന് പുറത്തായി. ഇതോടെ വെറ്ററൻ സൂപ്പർ താരം എം.എസ്. ധോണിയെ വീണ്ടും ക്യാപ്റ്റൻസി ഏൽപിച്ചിരിക്കുകയാണ് സി.എസ്.കെ. പരിക്ക് ഗുരുതരമായതിനാൽ ഋതുരാജിന് സീസൺ നഷ്ടമാവുമെന്നാണ് വിവരം. ചെന്നൈക്ക് അഞ്ച് കിരീടങ്ങൾ നേടിക്കൊടുത്ത നായകനാണ് ധോണി. കഴിഞ്ഞ സീസണിലാണ് ‘തല’യെ മാറ്റി ഋതുരാജിനെ കപ്പിത്താനാക്കിയത്. ഇന്ന് ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടക്കുന്ന കളിയിൽ ധോണി നയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.