ബ്രിസ്ബെയ്ൻ: ബോർഡർ ഗവാസ്കർ മൂന്നാം ടെസ്റ്റ് രണ്ടാം ദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം മഴ മൂലം 13 ഓവർ മാത്രയിരുന്നു എറിഞ്ഞത്. രണ്ടാം ദിനത്തിലെ രണ്ടാം സെഷനിൽ മത്സരം പുരോഗമിക്കുമ്പോൾ ആസ്ട്രേലിയക്ക് കൃത്യമായ ആധിപത്യുമുണ്ട്.
ഇന്ത്യ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയെങ്കിലും നാലാം വിക്കറ്റിൽ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും മികച്ച കൂട്ടുക്കെട്ട് സൃഷ്ടിച്ച് മുന്നേറുകയാണ്. മത്സരത്തിനിടെ സംഭവിച്ച രസകരമായ സംഭവമാണ് ഇപ്പോൾ ചരച്ചയാകുന്നത്. ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജും ആസ്ട്രേലിയൻ ബാറ്റർ മാർനസ് ലബുഷെയ്നും ഉൾപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സ്റ്റമ്പിന് മുകളിലുള്ള ബെയ്ൽസ് മാറ്റി സ്ഥാപിക്കുന്നത് ബൗളർമാർക്ക് ഭാഗ്യം കൊണ്ടുവരുമെന്നുള്ള വിശ്വാസമുണ്ട്. ഇംഗ്ലണ്ട് ഇതിഹാസ താരം സ്റ്റുവർട്ട് ബ്രോഡാണ് ഇങ്ങനെ ചെയ്തിരുന്നത്. മറ്റ് ബൗളർമാരും ഇത് പരീക്ഷിച്ചിട്ടുണ്ട്. ഇന്ന് സിറാജും ഇത് പരീക്ഷിചക്കുകയായിരുന്നു എന്നാൽ ഇതിൽ ലബുഷെയ്ൻ കൂടി ഇടപ്പെട്ടതോടെ കാര്യങ്ങൾ രസകരമായി.
മത്സരത്തിലെ 33-ാം ഓവറിറെ രണ്ടാം പന്തിന് ശേഷം സിറാജ് ബെയ്‍ൽസി മാറ്റി സ്ഥാപിച്ചു. ഇത് ചെയ്യുന്നതിനിടെ ലബുഷെയ്ൻ സിറാജുമായി ഒരു സംഭാഷണത്തിനെത്തിയിരുന്നു എന്നാൽ സിറാജ് ഒന്നും പറയാതെ ബെയ്‍ൽസ് മാറ്റിവെച്ചുകൊണ്ട് ബൗളിങ് എൻഡിലേക്ക് മടങ്ങുകയായിരുന്നു. സിറാജ് മടങ്ങുന്നതിനിടെ ലബുഷെയ്ൻ വീണ്ടും ബെയ്‍ൽസ് മാറ്റിക്കൊണ്ട് പഴയത് പോലെയാക്കി. തൊട്ടടുത്ത ഓവറിൽ ലബുഷെയ്ൻ നിതീഷ് കുമാർ റെഡ്ഡിക്ക് വിക്കറ്റ് നൽകി മടങ്ങി. 12 റൺസാണ് അദ്ദേഹം നേടിയത്. ഉസ്മാൻ ഖവാജ (21), നഥാൻ മക്സ്വീനി (9) എന്നിവരെ ജസപ്രീത് ബുംറ പവലിയനിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.