വിസിൽ മുഴക്കാതെ ചെന്നൈ; കോടീശ്വരന്മാർ വട്ടപ്പൂജ്യം

ദുബൈ: രണ്ടേ രണ്ടു പോയൻറ്. േപ്ല ഓഫിൽ കയറിയ ടീമും പുറത്തായവരും തമ്മിലുള്ള വ്യത്യാസം ഇതാണ്. ചെറിയൊരു പിഴവി െൻറ പേരിലാണ് കൊൽക്കത്തയും പഞ്ചാബും ചെന്നൈയും രാജസ്ഥാനും പുറത്തായതെന്ന് പോയൻറ്​ പട്ടിക നോക്കിയാൽ തോന്നും.

പക്ഷേ, യാഥാർഥ്യം അതാണോ? വലിയ കുറെ പിഴവുകളുടെ പരിണതഫലമാണ് ഈ ടീമുകളുടെ 'അകാല' മടക്കം. മത്സരങ്ങൾ വിലയിരുത്തിയാൽ, അർഹതപ്പെട്ട നാലു ടീമുകളാണ് േപ്ല ഓഫിൽ എത്തിയത്​.

 വിസിൽ മുഴക്കാതെ ചെന്നൈ

ഈ ടൂർണമെൻറിൽ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ്​ ചെന്നൈ. തോൽവികൾ സാധാരണമാണെങ്കിലും ആരാധകരെ ഞെട്ടിച്ച് വമ്പൻ തോൽവികളാണ് ചെന്നൈ ഏറ്റുവാങ്ങിയത്. അവസാന മൂന്നു മത്സരങ്ങൾ ജയിച്ച് ഏഴാം സ്ഥാനത്തെത്തിയെങ്കിലും ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇക്കുറി.

വയസ്സൻ പട എന്ന വിളിപ്പേര് പരിചയസമ്പത്തുകൊണ്ട് മറികടക്കാമെന്ന ധാരണയാണ് പാളിയത്. തുടർച്ചയായി പരാജയപ്പെട്ടിട്ടും കേദാർ ജാദവിനെ വീണ്ടും പരീക്ഷിച്ചുകൊണ്ടിരുന്നു. നായകൻ ധോണി 14 മത്സരങ്ങളിൽ നിന്നെടുത്തത് 200 റൺസ് മാത്രം. ധോണിയുടെ ഫിനിഷിങ്ങിനും പണ്ടേപോലെ മൂർച്ചയില്ല.

ജഗദീശന് അഞ്ചു മത്സരങ്ങളിൽ 33 റൺസ്. ബ്രാവോ ആറു മത്സരങ്ങളിൽ ഏഴ് റൺസും ആറു വിക്കറ്റും. സാം കറനും ഡുപ്ലസിസുമൊഴികെ ആർക്കും സ്ഥിരത പുലർത്താനായില്ല.

Full View

രാജകീയ തുടക്കം; നിരാശയോടെ മടക്കം

രാജസ്ഥാെൻറ ആദ്യ രണ്ടു മത്സരം കണ്ടവർ ഒരു കാര്യം മനസ്സിൽ കുറിച്ചിട്ടിരുന്നു, ഈ കപ്പ് രാജസ്ഥാനു തന്നെയെന്ന്​. ഷാർജ ക്രിക്കറ്റ് സ്​റ്റേഡിയത്തെ വിറപ്പിച്ച സഞ്ജുവി െൻറ പ്രകടനത്തോടെ ആദ്യ മത്സരങ്ങളിൽ 216, 223 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. തൊട്ടടുത്ത മത്സരത്തിൽ നേരെ താഴെ വീണു, 137ന് പുറത്ത്. പിന്നീട് തോൽവി പരമ്പരയായിരുന്നു.

ആർച്ചറിന് വേണ്ടത്ര പിന്തുണ നൽകാൻ ആർക്കും കഴിഞ്ഞില്ല. ആർച്ചർ 20 വിക്കറ്റെടുത്തപ്പോൾ മറ്റ് പേസർമാർ ചേർന്നെടുത്തത് 21 വിക്കറ്റ്. സഞ്ജുവിനെ കുറിച്ചുള്ള സ്ഥിരം പരാതിയായ സ്ഥിരതയില്ലായ്മ ഈ സീസണിലും തുടർന്നു. ബെൻ സ്​റ്റോക്സ് എത്താൻ വൈകിയതും തിരിച്ചടിയായി. ബാറ്റിലും ബൗളിലും തെവാത്തിയ തന്നാലായത്​ ചെയ്​തു. 

 കോടീശ്വരന്മാർ വട്ടപ്പൂജ്യം

10.75 കോടി രൂപ മുടക്കി ടീമിലെടുത്ത മാക്​സ്​വെല്ലിൻെറ സമ്പാദ്യം 108 റൺസ്. തുടർച്ചയായി പരാജയപ്പെട്ടിട്ടും 13 മത്സരങ്ങളിലും മാക്സിയെ പരീക്ഷിക്കേണ്ടിവന്നു. 8.50 കോടി മുടക്കി വാങ്ങിയ ഷെൽഡൻ കോട്രലിന് ആറു മത്സരങ്ങളിൽ കിട്ടിയത് ആറു വിക്കറ്റ്. ഇപ്പോഴും ടോപ് സ്കോറർ പട്ടികയുടെ മുകളിലിരിക്കുന്ന ലോകേഷ് രാഹുലി െൻറ ടീമിനാണ് േപ്ല ഓഫ് പോലും കാണാനാവാത്ത ഗതികേട്.

അവസാന മത്സരങ്ങളോടടുക്കുന്നതുവരെ മായങ്ക് അഗർവാളും ടോപ് സ്കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ക്രിസ് ഗെയിലിനെ ആദ്യ ഏഴു മത്സരങ്ങളിൽ പുറത്തിരുത്തിയതിൽ പഞ്ചാബ് ദുഃഖിക്കുന്നുണ്ടാവും. അനായാസം ജയിക്കാവുന്ന ആദ്യ മത്സരം സമനിലയിലാക്കിയതും സൂപ്പർ ഓവറിൽ തോറ്റതും പഞ്ചാബിന് പുറത്തേക്കുള്ള വഴിതെളിച്ചു.

 നായകൻ മാറിയിട്ടും രക്ഷയില്ല

ആദ്യ മത്സരങ്ങളിലെ തോൽവിയുടെ പഴി നായകൻ ദിനേശ് കാർത്തിക്കിനായിരുന്നു. ഇടക്കുവെച്ച് നായകസ്ഥാനം ഇയാൻ മോർഗന് കൈമാറിയെങ്കിലും രക്ഷയുണ്ടായില്ല. മോർഗെൻറ പ്രകടനത്തെ ഇത് ബാധിച്ചുവെന്നു മാത്രം. എങ്കിലും, േപ്ല ഓഫ് നഷ്​ടപ്പെട്ട മറ്റു ടീമുകളെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമായിരുന്നു കൊൽക്കത്തയുടേത്. ചെറിയ റൺറേറ്റി െൻറ വ്യത്യാസത്തിലാണ് േപ്ല ഓഫ് നഷ്​ടമായത്.

കഴിഞ്ഞ സീസണുകളിൽ കൈപിടിച്ചുയർത്തിയ ആന്ദ്രേ റസൽ 10 കളിയിൽ നേടിയത് 117 റൺസും ആറു വിക്കറ്റും. കാർത്തിക്കി െൻറ 14 മത്സരങ്ങളിലെ സമ്പാദ്യം 169 റൺസ്. സ്ഥാനം മാറി കളിച്ച സുനിൽ നരെയ്നും പരാജയമായി. മോർഗനും ശുഭ്മാൻ ഗിലും നിതീഷ് റാണയുമാണ് ടീമിന് താങ്ങായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.