നേപിയർ: ന്യൂസിലൻഡിനെതിരെ ട്വന്റി20 പരമ്പരയിൽ 1-4ന്റെ പരാജയം ഏറ്റുവാങ്ങിയ പാകിസ്താന് ഏകദിനത്തിലും രക്ഷയില്ല. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളിയിൽ 73 റൺസിനായിരുന്നു ആതിഥേയ ജയം. ആദ്യം ബാറ്റ് ചെയ്ത കിവികൾ 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 344 റൺസെടുത്തു. ന്യൂസിലൻഡ് 44.1 ഓവറിൽ 271ന് എല്ലാവരും പുറത്തായി.
111 പന്തിൽ 132 റൺസ് നേടിയ മാർക് ചാപ്മാന്റെ സെഞ്ച്വറിയാണ് കിവി ഇന്നിങ്സിലെ പ്രധാന സവിശേഷത. ഡാരിൽ മിച്ചലും (76) മുഹമ്മദ് അബ്ബാസും (52) അർധ ശതകങ്ങൾ കുറിച്ചു. പാകിസ്താനുവേണ്ടി ബാബർ അഅ്സം 78ഉം സൽമാൻ ആഘ 58ഉം റൺസ് നേടി. നാല് വിക്കറ്റ് സ്വന്തമാക്കിയ നതാൻ സ്മിത്താണ് ന്യൂസിലൻഡ് ബൗളിങ്ങിൽ മിന്നിയത്. ട്വന്റി20യിൽ ആഘയാണ് പാകിസ്താനെ നയിച്ചത്. ഏകദിന നായകനായി മുഹമ്മദ് റിസ്വാനെ നിലനിർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.