മഹാരാഷ്ട്രയിൽ പ്രാദേശിക ക്രിക്കറ്റിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ഇമ്രാൻ സികന്ദർ പട്ടേലാണ് മരണപ്പെട്ടത്. ഗ്രൗണ്ടിൽ തളർന്ന് വീണ് അദ്ദേഹത്തെ ആശുപത്രിയെലിത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ ചത്രപതി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു സംഭവം.
താൻ കളിച്ചിരുന്ന ടീമിന്‍റെ നായകനായിരുന്ന പട്ടേൽ തുടർച്ചയായി രണ്ട് ബൗണ്ടറി അടിച്ച് നിൽക്കുന്നതിനിടെ അമ്പയറോടെ തന്‍റെ കഴുത്തും കൈയ്യും വേദനയെടക്കുന്നതായും മരുന്ന് കഴിക്കണമെന്നും അറിയിച്ചു. ഇതിന് ശേഷം ഗ്രൗണ്ട് വിടുകയായിരുന്ന താരം ബൗണ്ടറി ലൈനിന് സമീപം അദ്ദേഹം ബോധരഹിതനായി വീണു. സഹതാരങ്ങൾ ഓടിയെത്തുകയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്ന ഇമ്രാന്‍ പട്ടേലിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു എന്നാണ് സഹ താരങ്ങൾ പറയുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ പട്ടേൽ സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബും നടത്തിവരുന്നുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.