തീവ്രവാദികൾ വെടിവെച്ചുകൊന്ന പഹൽഗാം ആക്രമണത്തിലെ ഇരകളെ അനുസ്‌മരിച്ച്, ഐ.പി.എൽ 2025 ലെ 41-ാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ് കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കും. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഒരു മിനിറ്റ് മൗനാചരണത്തോടെയാണ് ആരംഭിക്കുക.
ചിയർലീഡർമാരുടെ ആഘോഷവും കരിമരുന്ന് പ്രയോഗവും ഇന്നത്തെ മത്സരത്തിലുണ്ടാകില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് ബി.സി.സി.ഐ നടപടി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നടന്ന ആക്രമണത്തിൽ മലയാളിയായ രാമചന്ദ്രനുൾപ്പെടെയുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ രണ്ട് വിദേശികളുമുണ്ട്. സൈനിക വേഷത്തിലെത്തിയ ഭീകരർ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, ശുഭ്‌മാൻ ഗിൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സോഷ്യൽ മീഡിയയിൽ ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.