'പഞ്ചാബിനെ പഞ്ചറാക്കി ചെ​ന്നൈക്ക്​ ആദ്യജയം

മുംബൈ: പഞ്ചാബ്​ കിങ്​സ്​ ഉയർത്തിയ 107 റൺസിന്‍റെ കുഞ്ഞൻ വിജയലക്ഷ്യം ചെന്നൈ സൂപ്പർ കിങ്​സ്​ നാലുവിക്കറ്റ്​ നഷ്​ടപ്പെടുത്തി മറികടന്നു. ഓപ്പണർ ​റിഥുരാജ്​ ഗെയ്​ക്​വാദിനെ എളുപ്പത്തിൽ നഷ്​ടമായെങ്കിലും മുഈൻ അലിയുടേയും (46) ഫാഫ്​ ഡു​െപ്ലസിയുടേയും (36 നോട്ട്​ഔട്ട്​) കരുത്തിൽ ചെ​െന്നെ വിജയലക്ഷ്യം 15.4 ഓവറിൽ മറികടക്കുകയായിരുന്നു. സുരേഷ്​ റെയ്​നയും (8) അമ്പാട്ടി റായുഡുവും (0) വിജയലക്ഷ്യമുറപ്പിച്ചതിന്‍റെ ആലസ്യത്തിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ്​ ചെന്നൈയുടെ വിജയം വൈകിപ്പിച്ചത്​. ചുരുങ്ങിയ ഓവറിൽ വിജയം നേടിയത്​ ചെന്നൈക്ക്​ നെറ്റ്​ റൺറേറ്റിൽ വലിയ കുതിപ്പാണ്​ നൽകിയിരിക്കുന്നത്​.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നേടിയ കൂറ്റൻ സ്​കോറിന്‍റെ ആത്മവിശ്വാസത്തിൽ ചെന്നൈ സൂപ്പർകിങ്​സിനെതിരെ ബാറ്റെടുത്ത പഞ്ചാബിന്​ ഇക്കുറി ഒന്നും ശരിയായിരുന്നില്ല. നിശ്ചിത ഓവറിൽ എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ വെറും 106 റൺസെടുക്കാനേ പഞ്ചാബിനായുള്ളൂ. 36 പന്തിൽ 47 റൺസെടുത്ത ഷാരൂഖ്​ ഖാനാണ്​ പഞ്ചാബിന്‍റെ സ്​കോർ മൂന്നക്കം കടത്തിയത്​. നാലോവറിൽ 13 റൺസ്​ വഴങ്ങി നാലുവിക്കറ്റുമായി പഞ്ചാബിന്‍റെ മുൻനിരയെ കൂടാരം കയറ്റിയ ദീപക്​ ചഹാർ​ ചെന്നൈക്കായി തീതുപ്പി.


റ​ൺസൊന്നുമെടുക്കാത്ത മായങ്ക്​ അഗർവാളാണ്​ പഞ്ചാബ്​ നിരയിൽ ആദ്യം പുറത്തായത്​. പിന്നാലെ രവീന്ദ്ര ജദേജയുടെ ഉഗ്രൻ ത്രോയിൽ റൺഔട്ടായി കെ.എൽ രാഹുലും(5) ക്രീസ്​ വിട്ടു. ക്രിസ്​ ഗെയ്​ൽ (10), ദീപക്​ ഹൂഡ (10), നിക്കൊളസ്​ പുരാൻ (0), ജൈ റിച്ചാഡ്​സൺ (15) തുടങ്ങിയ പഞ്ചാബിന്‍റെ വെടിക്കെട്ടുവീരൻമാരെല്ലാം പിന്നാലെ പവലിയനിലേക്ക്​ ഘോഷയാത്ര തുടങ്ങുകയായിരുന്നു.

ഒരറ്റത്ത്​ ഉറച്ചുനിന്ന ഷാരൂഖ്​ ഖാന്‍റെ ​േ​ഭദപ്പെട്ട പ്രകടനമാണ്​ പഞ്ചാബിനെ വലിയ നാണക്കേടിൽ നിന്നും രക്ഷപ്പെടുത്തിയത്​. നാലുബൗണ്ടറികളും രണ്ട്​ സിക്​സറുകളും ഷാരൂഖിന്‍റെ ബാറ്റിൽ നിന്നും പിറന്നു. നാലോവറിൽ 35 റൺസ്​ വഴങ്ങിയ ഷർദുൽ ഠാക്കൂർ ഒഴികെയുള്ളവരെല്ലാം ചെന്നൈക്കായി തിളങ്ങി. ഫീൽഡിലും ഉജ്ജ്വല പ്രകടനമാണ്​ ചെന്നൈ കാഴ്ചവെച്ചത്​.  



 


Tags:    
News Summary - Punjab vs Chennai, 8th Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.