ഐ.പി.എൽ മെഗാ ലേലത്തിലെ ആർ.ടി.എം ഓപ്ഷനെ കുറിച്ച് അഭിപ്രായം പറഞ്ഞ് ഇന്ത്യൻ വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ. മൂന്നാല് ടീമുകൾ കൂടുതൽ കളിക്കാരെ നിലനിർത്താൻ വേണ്ടി ആർ.ടി.എമ്മിനെ അനുകൂലിക്കുന്നുണ്ട്. എന്നാൽ അത് കളിക്കാർക്ക് നഷ്ടമാണെന്ന് പറയുകയാണ് അശ്വിൻ. ഒരു പ്രധാനപ്പെട്ട താരമാണെങ്കിൽ പോലും അടിസ്ഥാന വിലയിൽ ആർ.ടി.എം വഴി ചെറിയ മുതൽ മുടക്കിൽ ടീമിലെത്തിക്കാൻ സാധിക്കും.
തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ആർ.ടി.എം നിയമം എങ്ങനെയാണ് താരങ്ങൾക്ക് വിനയാകുന്നതെന്ന് അശ്വിൻ പറഞ്ഞത്. ' ഒരു കളിക്കാരനോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് ആർ.ടി.എം. അത് എങ്ങനെയായിരുന്നു ഇത്ര നാൾ പ്രവർത്തിച്ചത്? ഉദാഹരണത്തിന് ഇപ്പോൾ ഒരു താരം, അവൻ സൺറൈസേഴ്സ് ഹൈദരാബാദിലാണെന്ന് കരുതുക. അവന്‍റെ നിലവിലെ വില അഞ്ചോ ആറോ കോടിയാവാം. എന്നാൽ അവനെ ലേലത്തിന് വെച്ചതിന് ശേഷം ഹൈദരാബാദ് അവനെ അടിസ്ഥാന വിലക്ക് ആർ.ടി.എം ഉപയോഗിച്ച് വാങ്ങുന്നു ഇതിൽ താരത്തിന് എവിടെയാണ് ലാഭം. ഇപ്പോൾ മറ്റ് ടീമുകൾ അവന് വേണ്ടി ആറ് കോടി വരെ ലേലം വിളിക്കുന്നു.ഉദാഹരണത്തിന് കൊൽക്കത്തയും മുംബൈയും, മുംബൈ ആറ് കോടിക്ക് താരത്തെ വാങ്ങാം എന്ന നിലക്ക് നിൽക്കുമ്പോൾ ഹൈദരാബാദ് ആർ.ടി.എം ഉപയോഗിക്കുകയും താരത്തെ സ്വന്തമാക്കുകയും ചെയ്യുന്നു.
ഇതിൽ ആകെ സന്തോഷിക്കുന്നത് ഹൈദരാബാദ് ആയിരിക്കും. മുംബൈക്കും കെ.കെ. ആറിനും സന്തോഷം ആയിരിക്കില്ല. കളിക്കാരനന് ഇതൊരു ചതിയായി തോന്നും. ആ താരത്തിന് വേണമെങ്കിൽ ഇനിയും പണം കിട്ടിയേക്കാമായിരിക്കും,' അശ്വിൻ പറഞ്ഞു.
ഭൂരിഭാഗം ടീമുകൾക്കും അവരുടെ കോർ ടീമിനെ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. എത്രപേരെ നിലനിർത്താൻ അനുവദിക്കുമെന്നും എത്ര ആർ.ടി.എം കാർഡ് ഉപയോഗിക്കാൻ അനുവദിക്കുമെന്നും കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.