ഇതൊക്കെ എത്ര നാൾ ഓർത്തിരിക്കാനാ‍? എനിക്ക് സ്ഥാനമില്ലെങ്കിൽ വിടവാങ്ങൽ മത്സരം എന്തിന്?; വിരമിക്കലിനെ കുറിച്ച് ആർ. അശ്വിൻ

'ഇതൊക്കെ എത്ര നാൾ ഓർത്തിരിക്കാനാ‍? എനിക്ക് സ്ഥാനമില്ലെങ്കിൽ വിടവാങ്ങൽ മത്സരം എന്തിന്?'; വിരമിക്കലിനെ കുറിച്ച് ആർ. അശ്വിൻ

ബോർഡർ ഗവാസ്കർ ട്രോഫി മൂന്നാം ടെസ്റ്റിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ അപ്രതീക്ഷമായി വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. പരമ്പരയിലെ രണ്ടാം മത്സത്തിൽ താരം കളിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 537 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനോട് വിടവാങ്ങൽ മത്സരം ആഗ്രഹിച്ചിരുന്നോ എന്ന് ചോദിക്കപ്പെട്ടിരുന്നു. താരത്തിന്‍റെ യൂട്യൂബ് ലൈവിലാണ് ചോദ്യം ചോദിച്ചത്. എന്നാൽ എവിടെയാണ് ടീമിൽ അതിന്‍റെ സ്ഥാനം എന്നായിരുന്നു അശ്വിന്‍റെ മറു ചോദ്യം.

' എനിക്ക് ഇനിയും ക്രിക്കറ്റ് കളിക്കണം. എന്‍റെ സ്ഥാനം എവിടെയാണ്? ഉറപ്പായും അത് ഇന്ത്യൻ ടീമിന്‍റെ ഡ്രെസിങ് റൂമിലല്ല. എനിക്ക് കളിയോട് സത്യസന്ധത പുലർത്തേണ്ടതുണ്ട്. എനിക്ക് ഫെയർവെൽ ടെസ്റ്റ് കളിക്കണം, എന്നാൽ  ഞാൻ ടീമിൽ ഒരു സ്ഥാനം അർഹിക്കാത്ത സാഹചര്യം ആലോചിച്ച് നോക്കൂ, ഫെയർവെൽ ടെസ്റ്റ് ആയത്കൊണ്ട് മാത്രം ഞാൻ ടീമിൽ കളിക്കുന്നത് ആലോചിക്കൂ. എനിക്ക് അത് വേണ്ട. എനിക്ക് ക്രിക്കറ്റിൽ കുറച്ചുകൂടി വീര്യമുണ്ടായിരുന്നു,  കുറച്ചുകൂടി കാലം കളിക്കാൻ സാധിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു, എന്നാൽ ആളുകൾ എന്തിന്? എന്തുകൊണ്ട് എന്നുള്ള ചോദ്യം ഉന്നയിച്ച് തുടങ്ങുമ്പോൾ തന്നെ നിർത്തുന്നതാണ് നല്ലത്,' അശിൻ പറഞ്ഞു.

സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ആളുകൾ ഒരാഴ്ചയോളം മാത്രമേ ഒരു വിരമിക്കൽ മത്സരം ഓർത്തിരുന്നുള്ളുവെന്നും അശ്വിൻ പറയുന്നു. 'ഞാൻ പന്തുമായി പുറത്ത് വരുകയും ആളുകൾ കൈ അടിക്കുകയും ചെയ്യുന്നതിൽ എന്ത് വ്യത്യസമാണുള്ളത്? എത്ര നാൾ ആളുകൾ അത് ഓർത്തിരിക്കും? സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ആളുകൾ ഒരാഴ്ചകൊണ്ട് അത് മറക്കുമായിരുന്നു. വിടവാങ്ങൽ മത്സരത്തിന്‍റെ ആവശ്യമില്ല. ഈ കളി നമുക്ക് ഒരുപാട് തന്നിട്ടുണ്ട് നമ്മൾ ഒരുപാട് സന്തോഷത്തോടെയാണ് ഒരുപാട് മത്സരങ്ങൾ കളിച്ചതും,' അശ്വിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - R ashwin talks about why he didnt want an fairwell test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.