'ഇതൊക്കെ എന്ത്​'; ചെന്നൈയുടെ അടിക്ക്​ ​രാജസ്ഥാന്‍റെ റോയൽ തിരിച്ചടി

അബൂദബി: ശൈഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ സീസണിലെ ഏറ്റവുമുയർന്ന സ്​കോർ കുറിച്ച്​ മടങ്ങിയപ്പോൾ ചെന്നൈ സൂപ്പർ കിങ്​സ്​ ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചിരിക്കില്ല. ചെന്നൈ ഉയർത്തിയ 190 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം  17.3 ഓവറിൽ മൂന്ന്​ നഷ്​ടത്തിൽ രാജസ്ഥാൻ കൂളായി മറികടന്നു. യശ്വസി ജയ്​സ്വാളും എവിൻ ലൂയിസും ചേർന്ന്​ തുടങ്ങിയ വെടിക്കെട്ട്​ അണയാതെ സൂക്ഷിച്ച ശിവം ദുബെയും സഞ്​ജു സാംസണും ചേർന്ന്​ രാജസ്ഥാനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ 12​ കളികളിൽ നിന്നും 10 പോയന്‍റുമായി രാജസ്ഥാൻ ​േപ്ല ഓഫ്​ പ്രതീക്ഷ നിലനിർത്തി.


ഋഥുരാജ്​ ഗെയ്​ക്​വാദിന്‍റെ അവിസ്​മരണീയ സെഞ്ച്വറിയിൽ പതറാതെയാണ്​ രാജസ്ഥാൻ ഇന്നിങ്​സ്​ തുടങ്ങിയത്​. പവർ​േപ്ല ഒാവറുകളിൽ  ജയ്​സ്വാളും (21 പന്തിൽ 50),  ലൂയിസും (12 പന്തിൽ 27) ആളിക്കത്തിയതോടെ കോരിയൊഴിക്കാൻ വെള്ളമില്ലാതെ ചെന്നെ നായകൻ ധോണി നട്ടം തിരിഞ്ഞു. വെറും 19 പന്തുകളിലാണ്​ ജയ്​സ്വാൾ അർധ സെഞ്ച്വറി കടന്നത്​. വൈകാതെ ഇരുവരും അടുത്തടുത്ത്​ പുറത്തായതോടെ ചെ​െന്നെ മത്സരത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ തോന്നിച്ചെങ്കിലും കൂറ്റനടികളുമായി ശിവം ദുബെ (64 പന്തിൽ 42) കളം പിടിക്കുകയായിരുന്നു. സിംഗിളുകൾ നൽകിയും ബൗണ്ടറികൾ അടിച്ചും സഞ്​ജു (24 പന്തിൽ 28) ദുബെക്ക്​ പിന്തുണ നൽകി. ചെ​ന്നൈ നിരയിൽ ​പന്തെടുത്തവരെല്ലാം വയറുനിറയെ തല്ലുവാങ്ങി. ജോഷ്​ ഹേസൽവുഡ്​ നാലോവറിൽ 54ഉം സാം കറൻ 55ഉം റൺസുമാണ്​​ വഴങ്ങിയത്​. ​​േപ്ലയിങ്​ ഇലവനിൽ ഇടംപിടിച്ച ചെന്നൈയുടെ മലയാളി പേസർ മുഹമ്മദ്​ ആസിഫ്​ 18 റൺസ്​ വഴങ്ങി ഒരുവിക്കറ്റ്​ വീഴ്​ത്തി. 

ആദ്യം ബാറ്റുചെയ്​ത​ ചെ​െന്നെ ഗെയ്​ക്​വാദിന്‍റെ മിടുക്കിലാണ്​ കൂറ്റൻ സ്​കോറുയർത്തിയത്​. അവസാന പന്തിൽ സെഞ്ച്വറിയിലേക്കെത്താൻ അഞ്ചുറൺസ്​ വേണമെന്നിരിക്കേ രാജസ്ഥാന്‍റെ പ്രീമിയം പേസർ മുസ്​തഫിസുർ റഹ്​മാനെ ഗാലറിയിലേക്ക്​ സിക്സറിന്​ പറത്തിയാണ്​ ഗെയ്​ക്​വാദ്​ തന്‍റെ കന്നി സെഞ്ച്വറിയുടെ മധുരം നുണഞ്ഞത്​.


പതിയെത്തുടങ്ങി പെയ്​തിറങ്ങിയ ഗെയ്​ക്​വാദിന്‍റെ തീപ്പൊരി ബാറ്റിങ്ങിന്‍റെ മികവിൽ നാലുവിക്കറ്റിന്​ 189 റൺസാണ്​ ചെന്നൈ കുറിച്ചത്​. 43 പന്തിൽ നിന്നും അർധ സെഞ്ച്വറി നേടിയ ഗെയ്​ക്​വാദ്​ പിന്നീട്​ ഗിയർ മാറ്റുകയായിരുന്നു. ഒൻപത്​ ബൗണ്ടറികളും അഞ്ചുസിക്​സറുകളുമാണ്​ താരത്തിന്‍റെ ബാറ്റിൽ നിന്നും പെയ്​തിറങ്ങിയത്​. സെഞ്ച്വറിയോടെ 508 റൺസുമായി ടൂർണ​െമന്‍റ്​ ടോപ്​സ്​കോറർക്കുള്ള ഓറഞ്ച്​ തൊപ്പിയും ഗെയ്​ക്​വാദ്​ നേടിയെടുത്തു.

ഫാഫ്​ ഡു​െപ്ലസിസ്​ (25), മുഈൻ അലി (21), രവീന്ദ്ര ജദേജ (32) എന്നിവരും തങ്ങളുടെ സംഭാവനകൾ നൽകി. സുരേഷ്​ റെയ്​ന മൂന്നുറൺസുമായി ഒരിക്കൽ കൂടി പരാജയമായ​പ്പോൾ അമ്പാട്ടി റായുഡു രണ്ടുറൺസുമായി മടങ്ങി. രാജസ്ഥാനായി രാഹുൽ തേവാത്തിയ 39 റൺസ്​ വഴങ്ങി മൂന്ന്​ വിക്കറ്റെടുത്തു.

Tags:    
News Summary - Rajasthan Royals won by 7 wkts against csk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.