രഞ്ജി: മും​ബൈ​ക്ക് മേ​ൽ പിടിമുറുക്കി വിദർഭ

മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാ​ർ​ഥ് രേ​ഖ​ഡെ

രഞ്ജി: മും​ബൈ​ക്ക് മേ​ൽ പിടിമുറുക്കി വിദർഭ

നാ​ഗ്പൂ​ർ: ഒ​റ്റ ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി പാ​ർ​ഥ് രേ​ഖ​ഡെ ക​ളി ന​യി​ച്ച ദി​ന​ത്തി​ൽ രഞ്ജി: മും​ബൈ​ക്കു മേ​ൽ പിടിമുറുക്കി വിദർഭ. ര​ഞ്ജി ട്രോ​ഫി ര​ണ്ടാം സെ​മി​യി​ൽ വി​ദ​ർ​ഭ ഉ​യ​ർ​ത്തി​യ ഒ​ന്നാം ഇ​ന്നി​ങ്സ് ടോ​ട്ട​ലാ​യ 383നെ​തി​രെ ര​ണ്ടാം ദി​നം ക​ളി​നി​ർ​ത്തു​മ്പോ​ൾ മും​ബൈ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 188 റ​ൺ​സ് എ​ന്ന​നി​ല​യി​ലാ​ണ്.

മും​ബൈ ഓ​പ​ണ​ർ ആ​കാ​ശ് ആ​ന​ന്ദ് 67 റ​ൺ​സു​മാ​യും അ​ഞ്ച് റ​ൺ​സെ​ടു​ത്ത് ത​നു​ഷ് കോ​ടി​യ​നും ക്രീ​സി​ലു​ണ്ട്. ര​ണ്ടു വി​ക്ക​റ്റി​ന് 113 എ​ന്ന​നി​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി ബാ​റ്റു ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത​ക​നാ​യി രേ​ഖ​ഡെ ബൗ​ളി​ങ്ങി​നെ​ത്തി​യ​ത്. അ​ജി​ങ്ക്യ ര​ഹാ​നെ​യെ ആ​ദ്യം മ​ട​ക്കി​യ താ​രം സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ഡാ​നി​ഷ് മ​ലെ​വാ​ർ എ​ന്നി​വ​രെ​യും സം​പൂ​ജ്യ​രാ​യി മ​ട​ക്കി. ശി​വം ദു​ബെ​യു​ടേ​ത​ട​ക്കം മൊ​ത്തം അ​ഞ്ച് വി​ക്ക​റ്റാ​ണ് പാ​ർ​ഥ് രേ​ഖ​ഡെ​യു​ടെ സ​മ്പാ​ദ്യം.

Tags:    
News Summary - Ranji Trophy: Vidarbha holds on to Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.