സിഡ്നി: ബാറ്റിലും ബൗളിലും ഫീൽഡിലും സൂപ്പർ താരമാണ് രവീന്ദ്ര ജദേജ. ടീം ആവശ്യപ്പെടുന്ന പ്രകടനം നൽകുന്ന താരം. സിഡ്നി ടെസ്റ്റിെൻറ രണ്ടാം ദിനം ഹിറ്റായതും ജദേജയുടെ അത്തരമൊരു ഇടപെടലായിരുന്നു. വാലറ്റക്കാരെ കൂട്ടിന് പിടിച്ച് സെഞ്ച്വറിയും കടന്ന് ഓസീസ് ഇന്നിങ്സ് കെട്ടിപ്പടുത്ത സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ത്രോ.
പതിനൊന്നാമൻ ജോഷ് ഹേസൽവുഡിനൊപ്പം സ്കോർ ചെയ്യുന്നതിനിടെയാണ് ബുംറയുടെ പന്ത് സ്ക്വയർ ലെഗിലേക്ക് പായിച്ചപ്പോൾ ഒറ്റക്കൈയിൽ റാഞ്ചിയെടുത്ത് ഡയറക്ട് ത്രോയിൽ ജദ്ദു കുറ്റിതെറിപ്പിച്ചത്. രണ്ടാം റണ്ണിന് ശ്രമിച്ച സ്മിത്തിന് ക്രീസിലെത്താനുമായില്ല.
ക്രിക്കറ്റ് ലോകം അതിശയിച്ച റൺഔട്ട് റീേപ്ല കണ്ട് ജദേജ പോലും ഞെട്ടി. കരിയറിലെ ഏറ്റവും മികച്ച നിമിഷമെന്നായിരുന്നു താരം വിശേഷിപ്പിച്ചത്. മത്സരശേഷം പലതവണ ഈ മുഹൂർത്തം കണ്ടു. നാലു വിക്കറ്റിനേക്കാളും വിശേഷപ്പെട്ടതായിരുന്നു 30 വാരക്ക് പുറത്തുനിന്നുള്ള ത്രോയെന്ന് താരം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.