കോവിഡിെൻറ രണ്ടാം തരംഗം കാരണം പാതിവെച്ച് നിർത്തിയ ഐ.പി.എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ ഇന്ത്യയിൽ നടത്താൻ കഴിയില്ലെന്ന് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി അറിയിച്ചു. അതേസമയം, ഇനിയുള്ള മത്സരം എവിടെവെച്ചാകും സംഘടിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നടത്താൻ എന്തായാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
29 ഒാളം മത്സരങ്ങൾ നടന്നതിന് ശേഷമായിരുന്നു ഡൽഹിയിലും അഹമ്മദാബാദിലുമായി വിവിധ ടീമുകളിലെ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബയോ ബബിളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഐപിഎല്‍ നിര്‍ത്തിവെക്കേണ്ടതായി വരികയും ചെയ്തു. അത്തരമൊരു സാഹചര്യം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ മത്സരങ്ങള്‍ തുടരുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇൗ വർഷത്തെ ഐ.പി.എല്ലിന് വേണ്ടി മറ്റൊരു വിൻഡോ കണ്ടെത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇപ്പോൾ കഴിയില്ല. ഇന്ത്യയിൽ അത് സംഘടിപ്പിക്കുന്നത് വളരെ ബുദ്ധിമുേട്ടറിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിനിടയില്‍ ഇന്ത്യയില്‍ ഐപിഎല്‍ നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്കും ഗാംഗുലി മറുപടി നല്‍കി. കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇംഗ്ലീഷ് പ്രീമിയര്‍ പോലുള്ള ടൂര്‍ണമെൻറുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.