ചെന്നൈയോ മുംബൈയോ അല്ല; കൊൽക്കത്ത വിളിച്ചില്ലെങ്കിൽ റിങ്കുവിന് ഇഷ്ടം ഈ ടീമിൽ കളിക്കാൻ

ഐ.പി.എല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്‍റെ വണ്ടർബോയ് ആയി മാറിയ താരമായിരുന്നു റിങ്കു സിങ്. 2023 സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന്‍റെ ഉയർന്ന റൺവേട്ടക്കാരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷത്തെ കിരീടം നേടിയ കെ.കെ.ആറിന് വേണ്ടി കാര്യമായൊന്നും അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചിട്ടില്ലായിരുന്നു. മേഗാ ലേലത്തിൽ കെ.കെ.ആർ തന്നെ നിലനിർത്തിയില്ലെങ്കിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൽ കളിക്കാനാണ് താത്പര്യം എന്ന് പറയുകയാണ് റിങ്കും സിങ്. കഴിഞ്ഞ ദിവസം നടന്ന ഇന്‍റർവ്യൂവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിരാട് കോഹ്ലിയുടെ ഒപ്പം കളിക്കാം എന്നുള്ളതുണ്ടാണ് ആർ.സി.ബിയിൽ കളിക്കാൻ താത്പര്യമെന്നും റിങ്കു പറഞ്ഞു. വിരാടിന്‍റെ വലിയ ആരാധകനാണ് റിങ്കു, കഴിഞ്ഞ സീസണിനിടെ വിരാട് റിങ്കുവിന് ബാറ്റ് സമ്മാനമായി നൽകിയത് വലിയ വാർത്തയായിരുന്നു.

2018ലായിരുന്നു റിങ്കു കെ.കെ.ആറിന് വേണ്ടി അരങ്ങേറുന്നത്. എന്നാൽ 2023 സീസണിൽ ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ അവസാന ഓവറിൽ യാഷ് ദയാലിനെ തുടർച്ചയായി അഞ്ച് സിക്സറടിച്ചതിന് ശേഷമാണ് റിങ്കു സിങ് ശ്രദ്ധേയമായത്. പ്രസ്തുത മത്സരത്തിൽ അവസാന ഏഴ് പന്തിൽ 40റൺസാണ് റിങ്കു സിങ് നേടിയത്. സമ്മർദഘട്ടത്തിലും സമചിത്തതയോടെ ബാറ്റ് ചെയ്യാനുള്ള റിങ്കുവിന്റെ ശേഷി അന്ന് ഏറെ പ്രശംസ നേടുകയും വൈകാതെ ഇന്ത്യൻ ടീമിലേക്കുള്ള വിളിയെത്തുകയും ചെയ്തിരുന്നു. ഇന്ത്യൻ ട്വന്റി-20 ടീമിലെ സ്ഥിരസാന്നിധ്യമാണെങ്കിലും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ദുലീപ് ട്രോഫി ടൂർണമെന്റിൽ റിങ്കുവിനെ ഉൾപ്പെടുത്താത്തതും ചർച്ചയായിരുന്നു.

Tags:    
News Summary - rinku says he like to play for rcb if he is not retained in kkr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.