വീണ്ടും റിങ്കു ഷോ! സൂപ്പർ ഓവറിൽ ജയിക്കാൻ 17 റൺസ്; തുടർച്ചയായി മൂന്നു സിക്സുകൾ പറത്തി താരം -വിഡിയോ

ലഖ്നൗ: ഉത്തർപ്രദേശ് പ്രീമിയർ ലീഗിലും ഇന്ത്യൻ താരം റിങ്കു സിങ്ങിന്‍റെ വെടിക്കെട്ട് ബാറ്റിങ് ഷോ. സൂപ്പർ ഓവറിൽ തുടർച്ചയായി മൂന്നു സിക്സുകൾ പറത്തി താരം മീററ്റ് മാവെറിക്സിന് ഗംഭീര ജയം സമ്മാനിച്ചു.

ഐ.പി.എല്ലിൽ കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഓവറിൽ അഞ്ച് സിക്സുകൾ അടിച്ച് റിങ്കു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അവിശ്വസനീയ ജയം നേടികൊടുത്തു. യുവപേസർ യാഷ് ദയാലിന്റെ പന്തുകളിലായിരുന്നു റിങ്കുവിന്റെ മാസ് പ്രകടനം. ഉത്തർപ്രദേശ് പ്രീമിയർ ലീഗിൽ ആദ്യം ബാറ്റ് ചെയ്ത മീററ്റ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 22 പന്തുകളില്‍നിന്ന് 15 റൺസെടുക്കാനേ റിങ്കുവിനു സാധിച്ചുള്ളു. മറുപടി ബാറ്റിങ്ങിൽ കാശി രുദ്രാസും 181 റൺസെടുത്തു.

സൂപ്പർ ഓവറിലേക്കു നീണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാശി രുദ്രാസിന് 16 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മീററ്റിനായി ക്രീസിലെത്തിയത് റിങ്കുവും ദിവ്യാൻഷ് ജോഷിയും. ഒരു ഓവറിൽ ജയിക്കാൻ 17 റൺസ്. സ്പിന്നർ ശിവ സിങ്ങിന്റെ ആദ്യ പന്ത് നഷ്ടപ്പെടുത്തിയെങ്കിലും തൊട്ടടുത്ത മൂന്നു പന്തുകൾ റിങ്കു ഗാലറിയിലെത്തിച്ചു. രണ്ടാം പന്തിലും നാലാം പന്തിലും ലോങ് ഓഫിലും മൂന്നാം പന്തിൽ ഡീപ് മിഡ്‍വിക്കറ്റിലുമാണു താരം സിക്സറുകൾ പറത്തിയത്.

മാസ് പ്രകടനത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആദ്യ ബാറ്റിങ്ങിലെ ക്ഷീണം സൂപ്പർ ഓവറിൽ റിങ്കു ശരിക്കും തീർത്തു. അയർലൻഡിൽ നടന്ന ട്വന്‍റി20യിൽ റിങ്കു ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ചിരുന്നു.

Tags:    
News Summary - Rinku Singh Does it Again, Smashes Three Consecutive Sixes in Super Over to Finish Game in UPT20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.