ഋഷഭ് പന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു

ഡ​റാ​ഡൂ​ൺ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക്രി​ക്ക​റ്റ് താ​രം ഋ​ഷ​ഭ് പ​ന്തി​നെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് റൂ​മി​ലേ​ക്കു മാ​റ്റി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് പ​ന്തി​നെ റൂ​മി​ലേ​ക്കു മാ​റ്റി​യ​തെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന്‍റെ വേ​ദ​ന മാ​റി​യി​ട്ടി​ല്ല. നി​ല​വി​ൽ എം.​ആ​ർ.​ഐ സ്കാ​നി​ങ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പ​ന്തി​നെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഡ​ൽ​ഹി-​ഡ​റാ​ഡൂ​ൺ ഹൈ​വേ​യി​ൽ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് പ​ന്തി​ന്‍റെ കാ​റി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സി​ങ് ധാ​മി ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ പ​ന്തി​നെ സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Rishabh Pant health update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.