സെഞ്ചുറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായി നടക്കുന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഋഷബ് പന്തിന് നേട്ടം. ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ധോണിയുടെ റെക്കോർഡ് ഋഷബ് പന്ത് മറി കടന്നു. ടെംബ ബാവുമയെ പുറത്താക്കിയാണ് പന്ത് ഈ നേട്ടം കൈവരിക്കുന്നത്.
തന്‍റെ 26-ാമത്തെ ടെസ്റ്റിലാണ് പന്ത് നൂറാമനെ പുറത്താക്കിയത്. 36-ാം ടെസ്റ്റിലായിരുന്നു ധോണി ഈ നേട്ടം സ്വന്തമാക്കിയത്. 22 ടെസ്റ്റുകളിൽ നിന്ന് 100 പുറത്താക്കലുകൾ നേടിയ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൺ ഡിക്കോക്കാണ് പട്ടികയിൽ മുന്നിട്ട് നിൽക്കുന്നത്.
ഋഷബ് പന്ത്, ധോണി, സയ്യിദ് കിർമാണി, കിരൺ മോറെ, നയൻ മോംഗിയ, വൃദ്ധിമാൻ സാഹ എന്നിവരാണ് 100 പുറത്താക്കലുകൾ നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ. 294 പുറത്തേക്കയച്ച ധോണിയാണ് ഈ പട്ടികയിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.