ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ടോസ് നേടി വിജയത്തിനായി പാഡ് കെട്ടിയിറങ്ങിയ ഇന്ത്യക്ക് സെഞ്ച്വറിയോടെ (131) മികച്ച തുടക്കം നൽകി രോഹിത് ശർമ. 52 ഓവർ പിന്നിട്ടപ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഉപനായകൻ അജിൻക്യ രഹാനെ 35 റൺസുമായി രോഹിതിനൊപ്പം ക്രീസിലുണ്ട്.
ആദ്യ ടെസ്റ്റിൽ നിറം മങ്ങിയതിനെ തുടർന്ന് വിമർശനം കൊണ്ട് മൂടിയവരുടെ വായടപ്പിക്കുന്ന ബാറ്റിങ്ങാണ് രോഹിത് കാഴ്ച്ചവെച്ചത്. ഏകദിന ശൈലിയിൽ തുടങ്ങിയ താരം 49 പന്തിൽ നിന്നാണ് അർധസെഞ്ച്വറി തികച്ചത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 78 പന്തിൽ നിന്ന് 80 റൺസ് എന്ന നിലയിലായിരുന്നു രോഹിത്.
നേരത്തെ ഷുഭ്മാൻ ഗിൽ വിരാട് കോഹ്ലി എന്നിവരെ സംപൂജ്യരായി തിരിച്ചയച്ചുകൊണ്ട് ഇംഗ്ലണ്ട് വലിയ വെല്ലുവിളി മുന്നോട്ടുവെച്ചെങ്കിലും രഹാനെയും രോഹിതും ചെറുത്തുനിന്ന് സ്കോർ ഉയർത്തുകയായിരുന്നു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പുജാര 21 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി ഓല്ലി സ്റ്റോൺ, ജാക് ലീച്ച്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.