ദുബൈ: ഐ.പി.എൽ േപ്ല ഒാഫ് കാണാതെ പുറത്തായതിന് പിന്നാലെ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. കഴിഞ്ഞ രണ്ട് മൂന്ന് സീസണുകളിലായി മുംബൈ ഇന്ത്യൻസ് ഉണ്ടാക്കിയ നേട്ടങ്ങളുടെ തിളക്കം ഈ വർഷത്തെ 14 മത്സരങ്ങൾ ഇല്ലാതാക്കില്ലെന്ന് രോഹിത് ട്വീറ്റ് ചെയ്തു.
'' ഉയർച്ചയും താഴ്ച്ചയും പുതിയ പാഠങ്ങളുമുള്ള ഒരു സീസണാണിത്. ഈ 14 മത്സരങ്ങൾ അവിസ്മരണീയമായ സംഘം കഴിഞ്ഞ 2-3 സീസണുകളിലായി ഉണ്ടാക്കിയ നേട്ടങ്ങളുടെ തിളക്കം ഇല്ലാതാക്കില്ല. നീലയും സുവർണവും കലർന്ന ജഴ്സിയിൽ കളത്തിലിറങ്ങിയ എല്ലാ താരങ്ങളും തികഞ്ഞ അഭിമാനത്തോടെ കളിക്കുകയും അവരുടെ ഏറ്റവും മികച്ചത് തന്നെ നൽകുകയും ചെയ്തു. അതാണ് നമ്മെ നമ്മുടെ ടീമാക്കുന്നത്'' -രോഹിത് ട്വീറ്റ് ചെയ്തു.
2019, 2020 സീസണുകളിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഇക്കുറി അഞ്ചാംസ്ഥാനക്കാരായാണ് പോയന്‍റ് ടേബിളിൽ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്നും 14 പോയന്റ്് നേടിയെങ്കിലും നെറ്റ് റൺറേറ്റിന്‍റെ മികവിൽ കൊൽകത്ത നൈറ്റ് റൈഡേഴ്സ് േപ്ല ഓഫിന് യോഗ്യത നേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.