ഇന്ത്യൻ വനിത ടീം മുൻ നായികയുടെ ലോകകപ്പ് ടീമിൽ ഇടംപിടിച്ച് സഞ്ജു; രാഹുലും ഗില്ലും പുറത്ത്

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ബി.സി.സി.ഐയുടെ അന്തിമ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തങ്ങളുടെ ഇഷ്ട ടീമിനെ പ്രഖ്യാപിക്കുകയാണ് മുൻ താരങ്ങളും സെലിബ്രിറ്റികളുമെല്ലാം. ഇതിൽ പങ്കാളിയായിരിക്കുകയാണ് വനിത ക്രിക്കറ്റ് ടീം മുൻ നായിക മിഥാലി രാജ്. മലയാളി താരം സഞ്ജു സാംസണും ഋഷബ് പന്തും സ്പിന്നർ യുസ്​വേന്ദ്ര ചാഹലും വമ്പനടിക്കാരായ ശിവം ദുബെയും റിങ്കു സിങ്ങുമെല്ലാം ഇടം പിടിച്ച മിഥാലിയുടെ ടീമിൽ,

ഐ.പി.എല്ലിൽ 10 മത്സരങ്ങളിൽ 320 റൺസടിച്ച ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗില്ലിനും ഒമ്പത് മത്സരങ്ങളിൽ 378 റൺസെടുത്ത ലഖ്നോ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ രാഹുലിനുമൊന്നും ഇടമില്ല.

മിഥാലി രാജിന്റെ ലോകകപ്പ് ​ടീം: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഋഷബ് പന്ത്, സഞ്ജു സാംസൺ, റിങ്കു സിങ്, ശിവം ദുബെ, രവീന്ദ്ര ജദേജ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്​വേന്ദ്ര ചാഹൽ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്. 

Tags:    
News Summary - Sanju named in ex-Indian women's team captain's World Cup squad; Rahul and Gill are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.