പുതിയ നാഴികകല്ല് താണ്ടി സഞ്ജു സാംസൺ; രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം

പുതിയ നാഴികകല്ല് താണ്ടി സഞ്ജു സാംസൺ; രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം

ഹൈ​ദ​രാ​ബാ​ദ്: ഐ.​പി.​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നാ​യി 4000 റ​ൺ​സ് നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി സ​ഞ്ജു സാം​സ​ൺ. ഇ​ന്ന​ലെ സ​ൺ റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ ബാ​റ്റി​ങ്ങി​നി​റ​ങ്ങു​മ്പോ​ൾ ഈ ​നാ​ഴി​ക​ക്ക​ല്ലി​ന് മ​ല​യാ​ളി ബാ​റ്റ​ർ​ക്ക് വേ​ണ്ടി​യി​രു​ന്ന​ത് 66 റ​ൺ​സാ​ണ്. 4000 റ​ൺ​സ് പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് പി​ന്നാ​ലെ താ​രം പു​റ​ത്താ​വു​ക​യും ചെ​യ്തു.

142 ഇന്നിങ്സിൽ നിന്നും 32 ശരാശരിയിലും 141.04 സ്ട്രൈക്ക് റേറ്റിലും 4000 റൺസാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും 26 അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും.

2019വരെ രാജസ്ഥാന് വേണ്ടി കളിച്ച അജിങ്ക്യ രഹാനയാണ് രണ്ടാമത്. 106 മത്സരങ്ങൾ നിന്ന് 3098 റൺസാണ് നേടിയത്.

സ​ൺ റൈ​സേ​ഴ്സി​നെ​തി​രെ ഏ​റ്റ​വു​മ​ധി​കം റ​ൺ​സ് നേ​ടി​യ ബാ​റ്റ​റും സ​ഞ്ജു​വാ​ണ്. 867 റ​ൺ​സാ​ണ് സ​മ്പാ​ദ്യം. റോ​യ​ൽ ചാ​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു സൂ​പ്പ​ർ താ​രം വി​രാ​ട് കോ​ഹ്‌​ലി (762) ആ​ണ് ര​ണ്ടാ​മ​ൻ.

Tags:    
News Summary - Sanju Samson becomes first batsman to score

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.