തായ്‍ലാൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം. ചൈനയുടെ ചെൻ ബോ യാങ്, ലിയു യി സഖ്യത്തേയാണ് ഇരുവരും ചേർന്ന് പരാജയപ്പെടുത്തിയത്. സ്കോർ: 21-15,21-15
ടോപ് സീഡായ ഇന്ത്യൻ സഖ്യത്തിന് സീഡില്ലാതെ ചൈനീസ് സഖ്യത്തിൽ നിന്നും ആദ്യ ഗെയിമിന്റെ ആദ്യപകുതിയിൽ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. 10-11 എന്ന സ്കോറിന് പിന്നിട്ട് നിന്നതിന് ശേഷം മികച്ച പ്രകടനത്തിലൂടെ 21-15 എന്ന സ്കോറിന് ഏഷ്യൻ സ്വർണ്ണ മെഡൽ ജേതാക്കൾ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിൽ ഇന്ത്യൻ സഖ്യത്തിനായിരുന്നു തുടക്കം മുതൽ ആധിപത്യം. ചിരാഗ് വരുത്തിയ ചില പിഴവുകളായിരുന്നു ചൈനീസ് സഖ്യത്തിന് പ്രതീക്ഷ നൽകിയെങ്കിലും ഗെയിമിലേക്ക് തിരിച്ചുവരാൻ അവർക്ക് കഴിഞ്ഞില്ല. പിഴവുകളൊന്നുമില്ലാതെ ഇൻഡ്യൻ സഖ്യം രണ്ടാം ഗെയിമും പൂർത്തിയാക്കി തായ്‍ലാൻഡ് ഓപ്പണിലെ രണ്ടാം കിരീടം സ്വന്തമാക്കി. തായ്‍ലാൻഡ് ഓപ്പണിൽ വീണ്ടും കിരീടം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മത്സരശേഷം ഇരുവരും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.