ദുബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ കലാശപ്പോരാട്ടത്തിനിറങ്ങുകയാണ്. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളികൾ. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കെ.കെ.ആർ അവരുടെ മുന്നാമത്തെ ഐ.പി.എൽ ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്. 2014, 2014 വർഷങ്ങളിൽ ഗൗതം ഗംഭീറിന്‍റെ കീഴിൽ ടീം കിരീടം സ്വന്തമാക്കിയിരുന്നു.
സൂപ്പർ ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഷാരൂഖിന്‍റെ ഒരു പഴയ ട്വീറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ട്വിറ്ററിൽ മാസങ്ങൾക്ക് മുമ്പ് 'ആസ്ക് എസ്.ആർ.കെ' എന്ന പേരിൽ ഷാരൂഖ് ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നു. അതിൽ ഒരു ആരാധകൻ കിങ് ഖാനോട് കെ.കെ.ആർ ഈ വർഷം കപ്പടിക്കുേമാ എന്ന് ചോദിച്ചു.
'ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. അതിൽ മാത്രം കാപ്പി കുടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു!' ഇതായിരുന്നു ഷാരൂഖിന്‍റെ രസകരമായ മറുപടി. ഈ ട്വീറ്റാണിപ്പോൾ ആരാധകർ കുത്തിപ്പൊക്കിയിരിക്കുന്നത്.
ഇന്ത്യയിൽ നടന്ന ഐ.പി.എല്ലിന്‍റെ ആദ്യ പാദത്തിൽ കെ.കെ.ആർ തപ്പിത്തടയുകയായിരുന്നു. കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് പറിച്ചുനട്ട ടൂർണമെന്‍റിന്‍റെ രണ്ടാംപാദത്തിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് കെ.കെ.ആർ ഫൈനൽ വരെ എത്തി നിൽക്കുന്നത്. യു.എ.ഇയിൽ കളിച്ച ഒമ്പതിൽ ഏഴിലും വിജയിച്ചാണ് കെ.കെ.ആറിന്‍റെ പടയോട്ടം.
വെള്ളിയാഴ്ച ൈവകീട്ട് ദുബൈയിൽ വെച്ചാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫൈനൽ. സ്പിന്നർമാരായ സുനിൽ നരെയ്ൻ, വരുണ ചക്രവർത്തി എന്നിവർക്കൊപ്പം ശുഭ്മാൻ ഗിൽ, വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, രാഹുൽ ത്രിപതി എന്നിവർ അണിനിരക്കുന്ന ബാറ്റിങ് നിരയുമാണ് കെ.കെ.ആറിന്‍റെ വിന്നിങ് കോംബോ.
ലീഗിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത് കലാശക്കളിക്ക് അർഹത നേടിയ ചെന്നൈയെ കൊൽക്കത്ത എങ്ങനെ നേരിടുമെന്ന് കാണാം. ക്യാപ്റ്റൻ ധോണിയുടെ മികവിൽ ഒമ്പതാം തവണയാണ് ചെന്നൈ ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.