ദുബൈ: ഐ.സി.സിയുടെ ഈ വർഷത്തെ മികച്ച ട്വന്റി20 വനിത താരത്തിനുള്ള പുരസ്കാര പട്ടികയിൽ ഇടംനേടിയതിനു പിന്നാലെ മൂന്നു ഫോർമാറ്റിലെയും മികച്ച വനിത താരത്തിനുള്ള പുരസ്കാര പട്ടികയിലും ഇടംകണ്ടെത്തി ഇന്ത്യയുടെ സ്മൃതി മന്ദന. ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെൽ ലീ, അയർലൻഡിന്റെ ഗാബി ലൂയിസ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ. ഈ മാസം 23നാണ് പുരസ്കാരം പ്രഖ്യാപിക്കുക.
മൂന്നു ഫോർമാറ്റിലുമായി 22 അന്താരാഷ്ട്ര മത്സരങ്ങളിൽ 38.86 ശരാശരിയിൽ 855 റൺസാണ് ഇടംകൈയൻ ഓപണറായ മന്ദനയുടെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറിയും 25കാരിയുടെ അക്കൗണ്ടിലുണ്ട്. പുരുഷ വിഭാഗത്തിൽ ഇന്ത്യയിൽനിന്ന് ആരുമില്ല. പാകിസ്താന്റെ ശഷിൻഹാ ഷഫ്രീദി, മുഹമ്മദ് റിസ്വാൻ, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ എന്നിവരാണ് പുരസ്കാര പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.