ന്യൂഡൽഹി: ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനക്ക് ലോകറെക്കോർഡ്. ദക്ഷിണാഫ്രിക്കക്കെിരെ ചൊവ്വാഴ്ച കുറിച്ച 64 പന്തിൽ 80 റൺസോടെയാണ് ചരിത്രം മന്ദാന സ്വന്തം പേരിലാക്കിയത്.
സ്കോർ പിന്തുടരുേമ്പാൾ തുടർച്ചയായി 10 തവണ 50 റൺസിലധികം നേടിയാണ് മന്ദാന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. നേരത്തേ 9തവണ 50ലധികം റൺസ് നേടിയ ന്യൂസിലാൻഡിന്‍റെ സൂസി ബാറ്റ്സിന്റെ പേരിലായിരുന്നു റെക്കോർഡ് ഉണ്ടായിരുന്നത്.
വനിത ക്രിക്കറ്റിലോ പുരുഷ ക്രിക്കറ്റിലോ മറ്റാർക്കും സമാനമായ നേട്ടമില്ല. നിലവിൽ ഏകദിനത്തിലും ട്വന്‍റി 20യിലും ലോകറാങ്കിങ്ങിൽ ഏഴാമതാണ് ഇന്ത്യയുടെ വൈസ്ക്യാപ്റ്റൻ കൂടിയായ മന്ദാന. 24കാരിയായ മന്ദാന മുംബൈ സ്വദേശിയാണ്.
ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഒൻപത് വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ 157 റൺസിലൊതുക്കിയ ഇന്ത്യൻ വനിതകൾ 29ാം ഓവറിൽ ലക്ഷ്യം മറികടന്നു. 42 റൺസിന് 4 വിക്കറ്റെടുത്ത ജുലൻ ഗോസ്വാമിയാണ് െപ്ലയർ ഓഫ് ദ മാച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.