ബി.സി.​സി.ഐ അധ്യക്ഷപദം ഒഴിഞ്ഞതിന് പിന്നാലെ സൗരവ് ഗാംഗുലി ഡൽഹി കാപ്പിറ്റൽസിലേക്ക് തിരിച്ചു വരുന്നു

ന്യൂഡൽഹി: ബി.സി.സി.ഐ അധ്യക്ഷപദം ഒഴിഞ്ഞതിന് പിന്നാലെ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ഡൽഹി കാപ്പിറ്റൽസിലേക്ക് തിരിച്ചു വരുന്നു. ടീമിന്റെ ഹെഡ് ഓഫ് ക്രിക്കറ്റ് പദവിയിലാണ് സൗരവ് ഗാംഗുലി തിരിച്ചെത്തുന്നത്. 2019 സീസണിൽ ഡൽഹി കാപ്പിറ്റൽസിന്റെ ഉപദേശക പദവി ഗാംഗുലി വഹിച്ചിരുന്നു. 2019 ഒക്ടോബറിൽ ബി.സി.സി.ഐ അധ്യക്ഷനായതിനെ തുടർന്നാണ് ഗാംഗുലി പദവി രാജിവെച്ചത്.

ഇന്റർനാഷണൽ ലീഗ് ട്വന്റി 20യിൽ ദുബൈ കാപ്പിറ്റൽസിനായും സൗത്ത് ആഫ്രിക്കയിലെ പ്രെറ്റോറിയ കാപ്പിറ്റൽസിനായി ഗാംഗുലി പ്രവർത്തിക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ റോജർ ബിന്നി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗാംഗുലിക്ക് ബി.സി.സി.ഐ അധ്യക്ഷസ്ഥാനം ഒഴിയേണ്ടി വന്നത്.

ബി.സി.സി.ഐ പ്രസിഡന്റായി തുടരാനുള്ള ആഗ്രഹം ഗാംഗുലി പ്രകടിപ്പിച്ചുവെങ്കിലും അതിനോട് ബി.സി.സി.ഐ അംഗങ്ങൾ യോജിച്ചില്ലെന്നാണ് വിവരം. ഇതിനെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഗാംഗുലിയോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് മമത ബാനർജി രംഗത്ത് വന്നത്.

Tags:    
News Summary - Sourav Ganguly to rejoin Delhi Capitals as Director of Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.