ന്യൂസിലൻഡ് ടൂർ: ദ. ആഫ്രിക്കയെ നയിക്കുക ഒരു ടെസ്റ്റ് പോലും കളിക്കാത്ത താരം; ടീമിൽ ആറ് പുതുമുഖങ്ങൾ

ജനുവരിയിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനായി പുതുമുഖങ്ങൾ നിറഞ്ഞ 14 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഈ പര്യടനത്തിന്റെ വിൻഡോയിൽ രാജ്യത്തെ പ്രമുഖ SA20 ലീഗ് ടൂർണമെന്റ് നടക്കുന്നതിനാൽ, ടീമിലെ എല്ലാ പ്രമുഖ കളിക്കാരെയും പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതുമുഖങ്ങൾ നിറഞ്ഞ ടെസ്റ്റ് ടീമിനെ നയിക്കുന്നത് ഇതുവരെ ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ലാത്ത നീൽ ബ്രാൻഡാണ് എന്നതാണ് ശ്രദ്ധേയം. അടുത്തിടെ വെസ്റ്റ് ഇൻഡീസ് എ- ടീമിനെതിരെ നടന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കയുടെ എ ടീമിന്റെ ക്യാപ്റ്റനായിരുന്നു ബ്രാൻഡ്. ഇന്ത്യയ്‌ക്കെതിരായ ഹോം പരമ്പരയിൽ നിന്ന് മൂന്ന് കളിക്കാർ മാത്രമുള്ള ടീമിലെ ഏഴ് അൺക്യാപ്പ്ഡ് കളിക്കാരിൽ ഒരാൾ കൂടിയാണ് 27-കാരൻ

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഖയാ സോണ്ടോ, ഡെയ്ൻ പാറ്റേഴ്സൺ, ഡുവാനെ ഒലിവിയർ എന്നിവരാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങൾ.

ദക്ഷിണാഫ്രിക്ക സ്ക്വാഡ്:

നീൽ ബ്രാൻഡ് (ക്യാപ്റ്റൻ), ഡേവിഡ് ബെഡിങ്ഹാം, റുവാൻ ഡെ സ്വാഡ്, ക്ലൈഡ് ഫോർച്യൂയിൻ, സുബൈർ ഹംസ, ഷെപോ മോറെക്കി, മിഹ്‌ലാലി എംപോങ്വാന, ഡുവാൻ ഒലിവിയർ, ഡെയ്ൻ പാറ്റേഴ്‌സൺ, കീഗൻ പീറ്റേഴ്‌സൺ, ഡെയ്ൻ പീഡ്, റെയ്‌നാർഡ് വാൻ ടോണ്ടർ, ഷാൻ വോൺ ബെർഗ്, ഖായ സോണ്ടോ

Tags:    
News Summary - South Africa Names Uncapped player Captain for Test Series Against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.