ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത് ഏഴ് വർഷത്തിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടിൽ തിരിച്ചെത്തിയ മലയാളി താരം എസ്. ശ്രീശാന്തിനെയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളർമാരിൽ ഒരാളായിരുന്ന ശ്രീശാന്ത് ആഭ്യന്തര ടൂർണമെൻറിൽ മികച്ച പ്രകടനം നടത്തി വരവറിയിക്കാനുള്ള പുറപ്പാടിലാണ്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ശ്രീശാന്ത് മുംബൈ താരം യശസ്വി ജൈസ്വാളുമായി ഒന്ന് ഉരസിയിരുന്നു. അതിെൻറ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 37 കാരനായ ശ്രീ, ആറാം ഒാവറിൽ ജൈസ്വാളിനെതിരെ പന്തെറിയുകയായിരുന്നു. 19 കാരനായ ജൈസ്വാളിന് ഒാഫ് സ്റ്റംപിന് പുറത്തേക്ക് പാഞ്ഞെത്തിയ ശ്രീയുടെ ആദ്യ പന്ത് തൊടാനായിരുന്നില്ല.
പന്തെറിഞ്ഞ് അൽപ്പം മുന്നോട്ട് നടന്ന് ജൈസ്വാളിനെ നോക്കി എന്തോ പറഞ്ഞ് വിരട്ടിയ ശ്രീ രണ്ടാമത്തെ പന്തിനായി തിരിച്ചു നടന്നു. എന്നാൽ, അതിനുള്ള മറുപടി യശസ്വി ജൈസ്വാൾ നൽകിയത് ബാറ്റുകൊണ്ടായിരുന്നു. അടുത്ത രണ്ട് പന്തിൽ ജൈസ്വാളിെൻറ എണ്ണം പറഞ്ഞ രണ്ട് സികസ്റുകളാണ് പിറന്നത്. സ്റ്റേഡിയത്തിെൻറ ടോപ് ടയറിലേക്കാണ് പന്ത് പറന്നത്. എന്തായാലും ട്വിറ്ററിലടക്കം ജൈസ്വാളിെൻറ വെടിക്കെട്ട് വിഡിയോ സഹിതം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.
— Sandybatsman (@sandybatsman) January 14, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.