ന്യൂയോർക്ക്: ശ്രീലങ്കക്കെതിരായ ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ രണ്ട് വിക്കറ്റ് ജയവുമായി ബംഗ്ലാദേശ്. മൂന്ന് വിക്കറ്റ് വീതം നേടിയ മുസ്തിഫിസുർ റഹ്മാന്റേയും റിഷാദ് ഹുസൈനിന്റേയും തകർപ്പൻ ബൗളിങ്ങാണ് ബംഗ്ലാദേശിന് ജയമൊരുക്കിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർബോർ 21 റൺസ് എത്തുമ്പോഴേക്കും കുശാൽ മെൻഡിസിനെ വീഴ്ത്തി താസ്കിൻ അഹമ്മദ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാ കടുവകൾ ശ്രീലങ്കൻ സിംഹങ്ങളെ വരിഞ്ഞു മുറുക്കി. 47 റൺസെടുത്ത നിസങ്കക്കൊഴികെ മറ്റാർക്കും ശ്രീലങ്കൻ നിരയിൽ തിളങ്ങാനായില്ല. ഒടുവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ ശ്രീലങ്കക്ക് കഴിഞ്ഞുള്ളു.
മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ഓപ്പണർ സൗമ്യസർക്കാർ റൺസൊന്നുമെടുക്കാതെയും തൻസീദ് ഹസൻ മൂന്ന് റൺസുമെടുത്ത് പുറത്തായി. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ കൂടി പുറത്തായതോടെ ബംഗ്ലാദേശ് പ്രതിസന്ധിയിലായി. എങ്കിലും 40 റൺസെടുത്ത ടോഹിഡ് ഹൃദോയിയും 36 റൺസെടുത്ത ലിറ്റൺ ദാസും ബംഗ്ലാദേശിന് ജയമൊരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.