സ്​മിത്ത്​ ടീമിന്​ പുറത്ത്​; രാജസ്ഥാൻ റോയൽസിനെ ഇനി സഞ്​ജു നയിക്കും, അഴിച്ചുപണിക്കൊരുങ്ങി ടീമുകളെല്ലാം

2021ലെ ഐ.പി.എൽ ലേലത്തിനുള്ള മുന്നോടിയായി ടീമുകൾ താരങ്ങളെ നിലനിർത്തുന്നതും റിലീസ്​ ചെയ്യുന്നതുമായ ലിസ്റ്റ്​ പുറത്തുവിട്ടുതുടങ്ങി. രാജസ്ഥാൻ റോയൽസ്​ നായകനും സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്​സ്​മാൻമാരിലൊരാളുമാ സ്റ്റീവ്​ സ്​മിത്തിനെ റിലീസ്​ ചെയ്​തതാണ്​ വലിയ വാർത്ത. പകരം രാജസ്ഥാനെ മലയാളി താരം സഞ്​ജു സാംസൺ നയിക്കും. ഒരു മലയാളി താരം ഐ.പി.എൽ ടീം ക്യാപ്​റ്റനാകുന്നത്​ ഇതാദ്യമായാണ്​.

2013 മുതൽ ഐ.പി.എല്ലിൽ കളിക്കുന്ന സഞ്​ജു 107 മത്സരങ്ങളിൽ നിന്നായി 27.78 ശരാശരിയിൽ 2584 റൺസ്​ നേടിയിട്ടുണ്ട്​. രണ്ടു സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളും ഇതിലുൾപ്പെടും. സ്റ്റീവ്​ സ്​മിത്ത്​ നയിച്ച രാജസ്ഥാൻ റോയൽസ്​ 2020 സീസണിൽ ഏറ്റവും അവസാനക്കാരായാണ്​ ഫിനിഷ്​ ചെയ്​തത്​. സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ കേരളത്തെ നയിച്ച അനുഭവ സമ്പത്തുമായാണ്​ സഞ്​ജു 'ബിഗ്​ ടാസ്​ക്​' ഏ​റ്റെടുക്കുന്നത്​. 

പൊന്നും വിലക്ക്​ സ്വന്തമാക്കിയ ആസ്​ട്രേലിയൻ ആൾറൗണ്ടർ ​െഗ്ലൻ മാക്​സ്​വെല്ലിനെ കിങ്​സ്​ ഇലവൻ പഞ്ചാബും ഒഴിവാക്കി.യു.എ.ഇയിൽ നടന്ന 2020 ഐ.പി.എല്ലിൽ നിരാശാജനകമായ പ്രകടനമാണ്​ മാക്​സ്​വെൽ കാഴ്ചവെച്ചത്​. കൂറ്റനടിക്ക്​ പേരുകേട്ട മാക്​സ്​വെല്ലിന്​ ഒരു സിക്​സർ പോലും നേടാനായിരുന്നില്ല. അതേ സമയം ഐ.പി.എല്ലിലെ റൺവേട്ടക്കാരിൻ മുന്നിലുള്ള സുരേഷ്​ റൈന​െയ ചെന്നൈ നിലനിർത്തി. കേദാർ ജാദവ്​, മുരളി വിജയ്​, പിയൂഷ്​ ചൗള എനിവ​െര ചെന്നെ റിലീസ്​ ചെയ്​തു. ഇതുവഴി ലേലത്തിൽ 22.7 കോടി ​ചെന്നൈക്ക്​ ചിലഴിക്കാനാകും.

കരീബിയൻ പേസർ ഷെൽഡ്രൻ കോട്രൽ, കെ.ഗൗതം, അഫ്​ഗാൻ സ്​പിന്നർ മുജീബ്​ റഹ്​മാൻ, ന്യൂസിലാൻഡ്​ ആൾറൗണ്ടർ ജിമ്മി നീഷം, കരുൺ നായർ, ഹാർദസ്​ വിൽ​േജാൻ എന്നിവരെ കിങ്​സ്​ ഇലവൻ പഞ്ചാബ്​ റിലീസ്​ ചെയ്​തപ്പോൾ വൈറ്ററൻ താരം ക്രിസ്​ ഗെയിലിനെ നിലനിർത്തി.

മുഈൻ അലി, ശിവം ദുബെ, ഗുർകീരത്​ സിങ്​ മാൻ, ആരോൺ ഫിഞ്ച്​, ക്രിസ്​ മോറിസ്​, ഇസുര ഉദാന, ഉമേഷ്​ യാദവ്​ അടക്കമുള്ള വലിയ താരനിരയെ  റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരും ഒഴിവാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.