ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സുരേഷ് റെയ്ന നാടകീയമായാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ആഗസ്റ്റ് 15ന് വിരമിക്കൽ പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകമായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണെന്ന് റെയ്നയും അറിയിച്ചത്. ഇപ്പോൾ വിരമിക്കലിന് ശേഷമുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ജമ്മുകശ്മീരിലെ ക്രിക്കറ്റ് വികസനത്തിനായി പിന്തുണ നൽകാമെന്ന് റെയ്ന അറിയിച്ചു. കേന്ദ്രഭരണപ്രദേശത്തിലെ കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാമെന്നാണ് റെയ്ന അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ 15 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്. ഞാൻ ആർജിച്ചെടുത്ത കഴിവുകൾ അടുത്ത തലമുറക്ക് പകർന്ന് നൽകണമെന്നാണ് ആഗ്രഹം. കശ്മീരിെല ഗ്രാമീണ മേഖലയിലെ സ്കൂളുകളിലേയും കോളജുകളിലേയും പ്രതിഭകളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയാണ് തെൻറ ലക്ഷ്യമെന്ന് സുരേഷ് റെയ്ന വ്യക്തമാക്കി.
അഞ്ച് ഘട്ടമായി ട്രെയിനിങ് നടപ്പാക്കാനാണ് സുരേഷ് റെയ്നയുടെ പദ്ധതി. ഒന്നാംഘട്ടത്തിൽ സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പ്രതിഭകളെ കണ്ടെത്തും. മാസ്റ്റർ ക്ലാസുകൾ നൽകൽ, വെല്ലുവിളികൾ നേരിടാനുള്ള പരിശീലനം, ഫിസിക്കൽ ഫിറ്റ്നസ്, സ്കിൽ ട്രെയിനിങ് എന്നിവയാണ് മറ്റ് ഘട്ടങ്ങൾ. ഇങ്ങനെ സമഗ്രമായി പരിശീലിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.