പല്ലെക്കെലെ: നായകനായി സൂര്യകുമാർ യാദവും പരിശീലകനായി ഗൗതം ഗംഭീറും അരങ്ങേറിയ ട്വന്റി20 പരമ്പര 3-0ത്തിന് നേടി ഇന്ത്യ. ശ്രീലങ്കയെ അവരുടെ മണ്ണിൽ അവസാന പോരാട്ടത്തിലും തറപറ്റിച്ചു ആതിഥേയർ. ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട കളിയിലായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ ശ്രീലങ്കയുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ അതേ സ്കോറിലൊതുങ്ങി.
സൂപ്പർ ഓവറിൽ ഇന്ത്യക്കായി ബൗൾ ചെയ്യാനെത്തിയത് വാഷിങ്ടൺ സുന്ദറായിരുന്നു. ആദ്യ പന്ത് വൈഡെറിഞ്ഞ് തുടങ്ങിയ താരം അടുത്ത പന്തിൽ ഒരു റൺ വഴങ്ങി. എന്നാൽ, അടുത്ത രണ്ട് പന്തുകളിൽ കുശാൽ പെരേരയെയും പാതും നിസ്സങ്കയെയും മടക്കി സുന്ദർ ലങ്കൻ സ്കോർ രണ്ട് റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി മഹീഷ് തീക്ഷ്ണ എറിഞ്ഞ ആദ്യ പന്ത് തന്നെ അതിർത്തി കടത്തി നായകൻ സൂര്യ വിജയത്തിലെത്തിച്ചു. മൂന്ന് മത്സര ഏകദിന പരമ്പരയാണ് ഇനി നടക്കാനുള്ളത്. രോഹിത് ശർമ നയിക്കുന്ന സംഘം നാളെ ആദ്യ കളിക്കിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.