അഹമ്മദാബാദ്: വിമർശനമുനകളേറ്റ് ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകസ്ഥാനം വിട്ടൊഴിഞ്ഞ ദിനേശ് കാർത്തിക് മുഷ്താഖ് അലി ട്വന്‍റി 20 ട്രോഫിയിൽ കിരീടം ചൂടി ഈ പണിയും തനിക്ക് ചേരുമെന്ന് തെളിയിച്ചു. ബറോഡയെ ഏഴുവിക്കറ്റിന് തകർത്താണ് തമിഴ്നാട് തങ്ങളുടെ രണ്ടാം കീരീടവുമായി നാട്ടിലേക്ക് പറക്കുന്നത്.
ആദ്യ ബാറ്റുചെയ്ത ബറോഡയെ വെറും 120 റൺസിന് തമിഴ്നാട് ചുരുട്ടിക്കെട്ടി. ബറോഡക്കായി ബാറ്റെടുത്തവരിൽ ആർക്കും ശോഭിക്കാനായില്ല. ടോപ്പ് സ്കോററായ വിക്രം സോളങ്കി 49 റൺസെടുക്കാനായി നേരിട്ടത് 55 പന്തുകളാണ്. നാലോവറിൽ 11 റൺസ് മാത്രം വഴങ്ങിയ സായ് കിഷോർ ബറോഡയുടെ സ്കോർ ബോർഡിെന വരിഞ്ഞുമുറുക്കിയപ്പോൾ 20 റൺസിന് നാലുവിക്കറ്റ് വീഴ്ത്തിയ മണിമാരൻ സിദ്ധാർഥ് ബറോഡയെ കഴുത്തുഞെരിച്ചുകൊന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാടിന് കാര്യങ്ങൾ എളുപ്പമായിരുന്നു. അനായാസകരമായ വിജയലക്ഷ്യം തിടുക്കമൊന്നുമില്ലാതെ 18 ഓവറിൽ മറികടുന്നു. ഹരി നിഷാന്ത് 35, കാർത്തിക് 22, ബാബ അപരാജിത് 29 ഷാരൂഖ് ഖാൻ 18 തുടങ്ങിയവർ ചേർന്ന് തമിഴ്നാടിനെ കിരീടത്തോട് അടുപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.