faf du plessis

ട്വന്‍റി20 ​ലീഗുകൾ അന്താരാഷ്​ട്ര ക്രിക്കറ്റിന്​ ഭീഷണി; 10 വർഷം കൊണ്ട്​ ക്രിക്കറ്റും ഫുട്​ബാൾ പോലെയാകുമെന്ന്​ ഡുപ്ലെസിസ്​

ഇസ്​ലാമാബാദ്​: വിവിധ രാജ്യങ്ങളിൽ കൂണുപോലെ മുളച്ചുപൊന്തുന്ന ട്വന്‍റി20 ലീഗുകളാണ്​ അന്താരാഷ്​ട്ര ക്രിക്കറ്റിനുള്ള ഏറ്റവും വലിയ ഭീഷണിയെന്ന്​ മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ്​ ഡുപ്ലെസിസ്​. ലീഗുകളും അന്താരാഷ്​ട്ര ക്രിക്കറ്റും തമ്മിലുള്ള സന്തുലനം നിലനിർത്താൻ വേണ്ടി അധികാരികൾ ഇടപെടണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

'ട്വന്‍റി20 ലീഗുകൾ അന്താരാഷ്​ട്ര ക്രിക്കറ്റിന് ഭീഷണിയാണ്. ലീഗുകളുടെ ശക്തി വർഷം തോറും വർധിക്കുകയാണ്​. തുടക്കകാലത്ത്​ ലോകത്ത്​ വെറും രണ്ട്​ ലീഗുകളായിരുന്നു ഉണ്ടായിരുന്നത്​. ഇപ്പോൾ ഇത് ഒരു വർഷത്തിൽ ഏഴ്​ ലീഗുകളായി മാറിയിരിക്കുന്നു. ലീഗുകൾ കൂടുതൽ ശക്തമാവുകയാണ്' -പാകിസ്​താൻ സൂപ്പർ ലീഗുമായി ബന്ധപ്പെടുത്തിയുള്ള ഒരു വെർച്വൽ അഭിമുഖത്തിൽ ഡുപ്ലെസി പറഞ്ഞു.

പി.എസ്​.എല്ലിൽ പെഷാവർ സാൽമിക്ക്​ വേണ്ടിയാണ്​ ഡുപ്ലെസിസ്​ കളിക്കുന്നത്​. കോവിഡ്​ കാരണം മാറ്റിവെച്ച ടൂർണമെന്‍റ്​ ജൂൺ ഒമ്പതിന്​ പുനരാരംഭിക്കുകയാണ്​.

ക്രിക്കറ്റ്​ ബോർഡുകളുടെ തലപ്പത്തിരിക്കു​ന്നവർ തിരുത്തൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അന്താരാഷ്​ട്ര ക്രിക്കറ്റിന്‍റെ ഭാവി അപകടത്തിലാകും. ഫുട്​ബാളിൽ ഉള്ളപോലെ അന്താരാഷ്​ട്ര ക്രിക്കറ്റ്​ ഭാവിയിൽ ആഭ്യന്തര ലീഗുകളോട് തോറ്റുപോകാനുള്ള സാധ്യതയുണ്ടെന്നും മുൻ ദക്ഷിണാഫ്രിക്കൻ നായകൻ പറഞ്ഞു.

'അതൊരു വലിയ വെല്ലുവിളിയാണ്. ഒരുപക്ഷേ 10 വർഷത്തിനുള്ളിൽ ക്രിക്കറ്റ് ഫുട്​ബാൾ പോലെയാകും. ലോക മത്സരങ്ങൾക്കിടയിൽ ഇത്തരം ലീഗുകളും അരങ്ങേറു​േമ്പാൾ അന്താരാഷ്​ട്ര താരങ്ങളും അതിൽ കളിക്കും' -ഡുപ്ലെസി പറഞ്ഞു. കാലം കഴിയുന്നതോ​െട കരീബിയൻ താരങ്ങളായ ക്രിസ്​ ഗെയിലിനെയും ഡ്വൈന്‍ ബ്രാവോയെയും പോലെ കൂടുതൽ താരങ്ങൾ ഫ്രീലാൻസ്​ ക്രിക്കറ്റർമാരായി മാറുമെന്ന്​ അദ്ദേഹം പറഞ്ഞു. തങ്ങളുടെ ദേശീയ ടീമുകൾക്കായിരിക്കും ഇതുകൊണ്ട്​ ഏറ്റവും വലിയ നഷ്​ടം.

Tags:    
News Summary - T20 leagues are threat for international cricket in 10 years cricket will almost be like soccer says Du Plessis says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.