ദുബൈ: ട്വൻറി 20 ലോകകപ്പിൽ യു.എ.ഇയിലെയും ഒമാനിലെയും ഗാലറികളിൽ 70 ശതമാനം കാണികളെ കയറ്റും. ഐ.സി.സിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് എത്തിയശേഷം ആദ്യമായാണ് യു.എ.ഇ ഇത്രയധികം കാണികളെ ഗാലറയിൽ അനുവദിക്കുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.പി.എല്ലിൽ 50 ശതമാനത്തിൽ താഴെ കാണികളെയാണ് അനുവദിച്ചിരിക്കുന്നത്. അടുത്തിടെ നടന്ന യു.എ.ഇയുടെ ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരങ്ങളിൽ 60 ശതമാനമായിരുന്നു അനുമതി. കൂടുതൽ കാണികൾ എത്തുന്നതോടെ ഗാലറിയിലെ ആരവങ്ങളും ആവേശവും വർധിക്കും. ഗാലറിയിൽ കൂടുതൽ കാണികൾക്ക് അനുമതിയുണ്ടെങ്കിലും ടിക്കറ്റ് വിൽപന സജീവമാണ്. 24ന് ദുബൈയിൽ നടക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരത്തിെൻറ ടിക്കറ്റ് മണിക്കൂറുകൾക്കകമാണ് വിറ്റുതീർന്നത്. ഇന്ത്യയുെട മിക്ക മത്സരങ്ങളുടെയും കുറഞ്ഞ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളവർ തങ്ങുന്ന സ്ഥലമായതിനാൽ യു.എ.ഇയുടെ വേദികളിൽ എല്ലാ രാജ്യക്കാരുടെയും സാമിപ്യമുണ്ടാകും.
നാലുപേർക്ക് അടുത്തടുത്ത് ഇരിക്കുന്നതിന് കുഴപ്പമുണ്ടാകില്ല. എന്നാൽ, അഞ്ചാമത്തെ സീറ്റ് ഒഴിച്ചിടും. ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിെൻറ ഗാലറിയിൽ 3000 പേർക്കാണ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.