കാഴ്ചപരിമിതരുടെ ട്വന്‍റി20 ലോകകപ്പ്: ബംഗ്ലാദേശിനെ തോൽപിച്ച് ഇന്ത്യക്ക് തുടർച്ചയായ മൂന്നാം കിരീടം

ബംഗളൂരു: കാഴ്ചപരിമിതരുടെ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം കിരീടം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ബംഗ്ലാദേശിനെ 120 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു.

സുനിൽ രമേഷ് (136 റൺസ്), അയജ് കുമാർ (100 റൺസ്) എന്നിവരുടെ അപരാജിത സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനെ കഴിഞ്ഞുള്ളു. സന്ദർശകർക്കുവേണ്ടി സൽമാൻ പുറത്താകാതെ 77 റൺസെടുത്തു. ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്.

ഫൈനലിലെയും ബി ത്രീ വിഭാഗത്തിൽ ടൂർണമെന്‍റിലെയും മികച്ച താരമായി സുനിൽ രമേഷിനെ തെരഞ്ഞെടുത്തു.

Tags:    
News Summary - T20 World Cup for the Blind: India beat Bangladesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.