മു​ഷ്താ​ഖ് അ​ലി ട്രോ​ഫി: ത​മി​ഴ്​നാട്-ബറോഡ​ ഫൈനൽ

ന്യൂ​ഡ​ൽ​ഹി: സ​യ്യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ൻ​റി20 ക്രി​ക്ക​റ്റി​ൽ ത​മി​ഴ്നാടും ബറോഡയും പരസ്​പരം ഏറ്റുമുട്ടും. സെ​മി​ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ രാ​ജ​സ്ഥാ​നെ ഏ​ഴ​ു വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ത​മി​ഴ്നാ​ട് ക​ലാ​ശ​പ്പോ​രി​ന് യോ​​ഗ്യ​ത നേ​ടി​യ​ത്. 89 റ​ൺ​സ് നേ​ടി​യ അ​രു​ൺ കാ​ർ​ത്തി​ക്കാ​ണ് ത​മി​ഴ്നാ​ടി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ർ: രാ​ജ​സ്ഥാ​ൻ-154/9, ത​മി​ഴ്നാ​ട്-158/3. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ത​മി​ഴ്നാ​ട് ഫൈനലിലെത്തുന്നത്​.

പഞ്ചാബിനെ 25 റൺസിന്​ തകർത്താണ്​ ബറോഡ ഫൈനലിലേക്ക്​ പ്രവേശിച്ചത്​. കെ.ദേവ്​ധാർ (64), കാർത്തിക്​ കക്കടെ (53) എന്നിവരുടെ കരുത്തിൽ 163 റൺസ്​ നേടിയ ബറോഡക്കെതിരെ പഞ്ചാബിന്​ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ. മൂന്നുവിക്കറ്റെടുത്ത ലുക്​മാൻ മേരിവാലയും നിനാദ്​ രഥ്​വ രണ്ട്​ വിക്കറ്റുംവീഴ്​ത്തി.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.